TopTop
Begin typing your search above and press return to search.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും കൊല്ലപെട്ട നിലയില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും കൊല്ലപെട്ട നിലയില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ ജെ സിങിനേയും അദ്ദേഹത്തിന്റെ 92 വയസ്സ് പ്രായമുളള അമ്മ ഗുരുചരണ്‍ കൗര്‍ എന്നിവരേയും കൊല്ലപെട്ട നിലയില്‍ കണ്ടെത്തി. മൊഹാലിയിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലയാളികളെ തിരിച്ചറിയാനായിട്ടിലെന്ന് പൊലിസ് പറഞ്ഞു. സിങിന്റെ കഴുത്തില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ കഴുത്ത് ഞെരുക്കിയാണ് കൊലപെടുത്തിയതെന്നും പൊലിസ് പറഞ്ഞു.

അന്വേഷണം പുരോഗമിക്കുന്നതായും പൊലിസ് പറഞ്ഞു. സിങിന്റെ വീട്ടില്‍ നിറുത്തിയിട്ടിരുന്ന ഫോഡ് ഐക്കണ് കാര്‍ കാണാതായിട്ടുണ്ടെന്ന് ജില്ലാ പൊലിസ് മോധാവി കുല്‍ദീപ് സിങ് പറഞ്ഞു. ഇരട്ടകൊലപാതകത്തിനു പിന്നില്‍ മോഷണ ശ്രമമാണെന്നും പോലീസ് കരുതുന്നുണ്ട്. പ്രതികളെ സംമ്പന്ധിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടനെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.


Next Story

Related Stories