ഓഫ് ബീറ്റ്

സരസ്വതി ചിത്രത്തിന്റെ പേരില്‍ സംഘപരിവാര്‍ വേട്ടയാടിയ എസ്എഫ്‌ഐ നേതാവ് ജീവനൊടുക്കി; ആത്മഹത്യ ആഘോഷിച്ച് സംഘപരിവാര്‍

ചിത്രം വരച്ചത് താനാണ് എന്ന് ജയകൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥി പവ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ സംഘപരിവാറുകാര്‍ അധിക്ഷേപം തുടരുന്നു.

സരസ്വതിയെ അധിക്ഷേപിച്ച് ചിത്രം വരച്ചുവെന്ന് ആരോപിച്ച് സംഘപരിവാര്‍ വേട്ടയാടിയ എസ്എഫ്‌ഐ നേതാവും കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ത്ഥിയുമായിരുന്ന വിശാഖിന്‍റെ ആത്മഹത്യ ആഘോഷിച്ചും വൈശാഖിനെ അധിക്ഷേപിച്ചും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവം. “സരസ്വതി ദേവിയെ അപമാനിച്ച സഖാവ് വിശാഖ് തൂങ്ങിച്ചത്തു” എന്നാണ് ഒരു സംഘപരിവാര്‍ അനുകൂലിയുടെ പോസ്റ്റ്.

യഥാര്‍ത്ഥത്തില്‍ എംഎഫ് ഹുസൈന്‍റെ വിവാദമായ ചിത്രം പുനരാവിഷ്കരിച്ചത് വിശാഖ് ആയിരുന്നില്ല. എന്നാല്‍ ഈ ചിത്രം വരച്ചത് വിശാഖ് തന്നെയാണെന്നും ദീപ് നിശാന്തിനെ പോലുള്ളവര്‍ പഠിപ്പിക്കുന്നത് കൊണ്ടാണ് വിശാഖ് ഇങ്ങനെയാകുന്നത് എന്നും വിശാഖ് മരിക്കേണ്ടവന്‍ തന്നെയാണെന്നും സംഘപരിവാറുകാര്‍ പറയുന്നു. ചിത്രം വരച്ചത് താനാണ് എന്ന് ജയകൃഷ്ണന്‍ എന്ന വിദ്യാര്‍ത്ഥി പവ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ സംഘപരിവാറുകാര്‍ അധിക്ഷേപം തുടരുന്നു. ദീപ നിശാന്ത് അടക്കമുള്ളവര്‍ വിശാഖിനെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിശാഖിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍