TopTop

ശിവസേന എന്‍ഡിഎ വിട്ടു; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

ശിവസേന എന്‍ഡിഎ വിട്ടു; ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും
ശിവസേന എന്‍ഡിഎ വിട്ടു. 29 വര്‍ഷം നീണ്ട ബിജെപി ബന്ധമാണ് ശിവസേന അവസാനിപ്പിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിലും ശിവസേന ഒറ്റയ്ക്ക് മത്സരിക്കും. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. പാര്‍ട്ടി വക്താവും രാജ്യസഭാംഗവുമായ സഞ്ജയ്‌ റാവത്ത് ആണ് ഇക്കാര്യം അറിയിച്ചത്.

ബിജെപിയുമായി 2014 മുതല്‍ നിരന്തര സംഘര്‍ഷത്തിലാണ് സഖ്യകക്ഷിയായ ശിവസേന. 1995ല്‍ ശിവസേനയുടെ നേതൃത്തിലാണ് ബിജെപിയുമായി ചേര്‍ന്നുള്ള സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നു.

Next Story

Related Stories