ന്യൂസ് അപ്ഡേറ്റ്സ്

ശ്രീധരന്‍ പിള്ള വീണ്ടും ബിജെപി സംസ്ഥാന പ്രസിഡന്റ്; കുമ്മനത്തെ തിരിച്ചുകൊണ്ടുവരും

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരന്‍ പക്ഷത്തിന്റെ ആവശ്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തള്ളി. ഇതോടെയാണ് ശ്രീധരന്‍ പിള്ളയെ വീണ്ടും പ്രസിഡന്റാക്കാന്‍ തീരുമാനമായത്.

കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനെ തുടര്‍ന്ന് രണ്ട് മാസമായി സംസ്ഥാന പ്രസിഡന്റില്ലായിരുന്ന ബിജെപിയ്ക്ക് പുതിയ പ്രസിഡന്റ്. മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള വീണ്ടും ബിജെപി കേരള ഘടകത്തിന്റെ അധ്യക്ഷനാകും. ഇതു സംബന്ധിച്ച് രണ്ട് ദിവസത്തിനകം ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരന്‍ പിള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായി തുടരണമെന്നാണ് ആര്‍എസ്എസ് നിലപാട്.

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരന്‍ പക്ഷത്തിന്റെ ആവശ്യം പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തള്ളി. ഇതോടെയാണ് ശ്രീധരന്‍ പിള്ളയെ വീണ്ടും പ്രസിഡന്റാക്കാന്‍ തീരുമാനമായത്. ഡല്‍ഹിയില്‍ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. കുമ്മനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന മത്സരിപ്പിക്കണമെന്ന ആവശ്യം ആര്‍എസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മത്സരിച്ചാല്‍ ജയസാധ്യത കൂടുമെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍