TopTop

കോടിയേരിയുടെ മകനേയും പരാതി കൊടുത്തയാളെയും വിശ്വാസമില്ല; പാര്‍ട്ടി ഇടപെടില്ലെന്നും എസ്ആര്‍പി

കോടിയേരിയുടെ മകനേയും പരാതി കൊടുത്തയാളെയും വിശ്വാസമില്ല; പാര്‍ട്ടി ഇടപെടില്ലെന്നും എസ്ആര്‍പി
ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെയോ പരാതിക്കാരനെയോ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള. അഴിമതിയോ അധികാര ദുര്‍വിനിയോഗമോ ഇതില്‍ ആരോപിക്കാനാവില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി ഇടപെടില്ല. വസ്തുതകള്‍ പുറത്തുവരണം. കോടതിയിലാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും എസ്ആര്‍പി മനോരമ ന്യൂസിനോട് പറഞ്ഞു.

ഒരു ഓഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടു വായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) ബിനോയക്ക് നല്‍കിയെന്നാണ് ആരോപണം. ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ബിനോയ് ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്ക് പുറമെ 2,09,704 ദിര്‍ഹമാണ് (36.06 ലക്ഷം രൂപ). ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

Next Story

Related Stories