സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയല്ല; ഇത് ജനാധിപത്യം തകര്‍ക്കും: ജസ്റ്റിസ് ലോയ കേസില്‍ ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

Print Friendly, PDF & Email

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേള്‍ക്കുകയും അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്ത ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി.

A A A

Print Friendly, PDF & Email

കഴിഞ്ഞ കുറച്ച് മാസങ്ങളായി സുപ്രീംകോടതിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ ചെലമേശ്വര്‍. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് തങ്ങള്‍ക്ക് വാര്‍ത്താസമ്മേളനം വിളിക്കേണ്ടി വന്നതെന്നും ജനങ്ങളോട് കാര്യങ്ങള്‍ പറയേണ്ടി വന്നതെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

ജനാധിപത്യത്തിന്‍റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ചെലമേശ്വറിന്‍റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ്, രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ എന്നിവരാണ്‌ വാര്‍ത്താസമ്മേളനം നടത്തിയത്.

വാര്‍ത്താസമ്മേളനം വിളിച്ചത് അസാധാരണ സംഭവമാണ് എന്ന് പറഞ്ഞാണ് ചെലമേശ്വര്‍ തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെയുള്ള പ്രതിഷേധമാണ് നാല് ജഡ്ജിമാര്‍ രേഖപ്പെടുത്തിയത്. കൂടുതല്‍ വിശദീകരണമോ വ്യക്തമായ കാരണമോ ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞില്ലെങ്കിലും ജസ്റ്റിസ് ലോയയുടെ മരണമാണ് ദീപക് മിശ്രയ്ക്ക് എതിരായ പ്രതിഷേധത്തിന് കാരണമെന്നാണ് സൂചന. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസിന് ഈ നാല് ജഡ്ജിമാര്‍ കത്തെഴുത്തിയിരുന്നു. എന്നാല്‍ ദീപക് മിശ്രയുടെ ഭാഗത്ത് നിന്ന് നടപടിയോ പ്രതികരണമോ ഉണ്ടായില്ല. ചീഫ് ജസ്റ്റിസുമായുള്ള ചര്‍ച്ച പരാജയമായിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസില്‍ വാദം കേള്‍ക്കുകയും അമിത് ഷായോട് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്ത ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം അതീവ ഗൗരവമുള്ള വിഷയമാണെന്ന് സുപ്രീംകോടതി. ഇത് സംബന്ധിച്ച് കോടതി റിപ്പോര്‍ട്ട് തേടി. അതേസമയം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ എത്തുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.

അമിത് ഷാ പ്രതിയായ സൊഹ്‌റാബുദ്ദീന്‍ ഷേഖ് കൊലക്കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തില്‍ ദുരൂഹത

‘അവര്‍ അദ്ദേഹത്തെ കൊന്നുകളഞ്ഞു’; ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ അവസാനിക്കുന്നില്ല

ജസ്റ്റിസ് ലോയയുടെ മരണം; ചീഫ് ജസ്റ്റിസ് മോഹിത് ഷായ്ക്ക് പങ്കെന്ന് പറയുന്ന മകന്റെ കത്തിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം: തെറ്റായ വിധി നല്‍കില്ല, നാട്ടില്‍ പോയി കൃഷി ചെയ്യും; ജസ്റ്റിസ് ലോയ പറഞ്ഞതായി സുഹൃത്ത്

അമിത് ഷാ പ്രതിയായ സൊറാബുദീന്‍ കേസ്: അനുകൂല വിധിക്കായി ജഡ്ജിക്ക് വാഗ്ദാനം 100 കോടി

ജസ്റ്റിസ് ലോയയുടെ മരണം ദുരൂഹം, സൊഹ്റാബുദീന്‍ കേസില്‍ അമിത് ഷായ്‌ക്കെതിരെ പുനരന്വേഷണം വേണം: യശ്വന്ത് സിന്‍ഹ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍