സിനിമാ വാര്‍ത്തകള്‍

വായ്പാ തട്ടിപ്പ് കേസില്‍ രജനികാന്തിന്റെ ഭാര്യ ലത വിചാരണ നേരിടണമെന്ന് സുപ്രീം കോടതി

പരസ്യ കമ്പനിയായ ആഡ് ബ്യൂറോയില്‍ നിന്ന് സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി 10 കോടി രൂപ വായ്പ വാങ്ങിയിരുന്നു. ഇതില്‍ 6.2 കോടി രൂപ ലത രജനികാന്ത് ഡയറക്ടറായ മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്‌റ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കമ്പനി കോടതിയില്‍ പോവുകയായിരുന്നു.

വായ്പാ തട്ടിപ്പ് കേസില്‍ രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. പരസ്യ കമ്പനിയായ ആഡ് ബ്യൂറോയില്‍ നിന്ന് 125 കോടി രൂപ നിര്‍മ്മാണ ചിലവുള്ള സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി 10 കോടി രൂപ വായ്പ വാങ്ങിയിരുന്നു. ഇതില്‍ 6.2 കോടി രൂപ ലത രജനികാന്ത് ഡയറക്ടറായ മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ് ലിമിറ്റഡ് തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് കമ്പനി കോടതിയില്‍ പോവുകയായിരുന്നു. ഈ കേസാണ് ഇപ്പോള്‍ സുപ്രീം കോടതിയിലുള്ളത്.

രജനികാന്തിന്റെ മകള്‍ സൗന്ദര്യ സംവിധാനം ചെയ്ത കൊച്ചടിയാന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് 2014ലാണ് പ്രശ്‌നങ്ങളുടെ തുടക്കം. 10 കോടി രൂപയ്‌ക്കൊപ്പം ഗാരണ്ടീഡ് പ്രൊഫിറ്റ് ആയ 1.2 കോടി രൂപയും ലത രജനികാന്തിന്റെ കമ്പനി, വാഗ്ദാനം ചെയ്തിരുന്നു. ലത രജനീകാന്തിന്റെ പേഴ്‌സണല്‍ ഗാരണ്ടിയുടെ പുറത്താണ് തങ്ങള്‍ പണം നല്‍കാന്‍ തയ്യാറായത് എന്നാണ് ആഡ് ബ്യൂറോ പറയുന്നത്.

അതേസമയം ഇതില്‍ പണ തട്ടിപ്പിന്റെ പ്രശ്മില്ലെന്നും കരാര്‍ ലംഘനം മാത്രമാണുള്ളതെന്നും പറഞ്ഞ് കര്‍ണാടക ഹൈക്കോടതി ലതയ്‌ക്കെതിരായ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കേസിന്റെ തുടക്കത്തില്‍ തന്നെ കര്‍ണാടക ഹൈക്കോടതി ഇത്തരത്തില്‍ പരാതി തള്ളിക്കളഞ്ഞത് ശരിയായില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവ് റദ്ദാക്കുകയും ചെയ്തു. ബാക്കിയുള്ള തുക മൂന്ന് മാസത്തിനകം ലത രജനികാന്ത് കൊടുത്തുതീര്‍ക്കണമെന്നാണ് ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടത്. ലത ഇത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പണം നല്‍കിയില്ല. കൊടുക്കാനുള്ള തുക തിരിച്ചടച്ചില്ലെങ്കില്‍ ലത രജനികാന്ത് വിചാരണ നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍