TopTop
Begin typing your search above and press return to search.

'സൈറ വാസിമിനെപോലെ ഹിന്ദു നടിമാരും അഭിനയം നിര്‍ത്തണം': സ്വാമി ചക്രപാണി

സിനിമയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിക്കുന്നതിനെ തുടര്‍ന്ന് അഭിനയം നിര്‍ത്തുകയാണെന്ന് പറഞ്ഞ് നടി സൈറയെ പിന്തുണച്ച് ഹിന്ദു മഹാ പ്രസിഡന്റ് സ്വാമി ചക്രപാണി. സൈറയില്‍ നിന്ന് ഹിന്ദു നടിമാര്‍ പ്രചോദനം ഉള്‍ക്കൊളളണം. സൈറയുടെ തീരുമാനത്തെ ഞാന്‍ പ്രശംസിക്കുന്നു. ഈ മാതൃക പിന്‍തുടരാന്‍ ഹിന്ദു നടിമാരും തയ്യാറാകണമെന്ന് ചക്രപാണി ട്വിറ്ററില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയിലൂടെ താന്‍ അഭിനയം നിര്‍ത്തുകയാണെന്ന് സൈറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അഞ്ച് വര്‍ഷം മുമ്പ് ഞാന്‍ ഒരു തീരുമാനമെടുത്തു, അത് എന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ബോളിവുഡില്‍ ഞാന്‍ കാലെടുത്തുവച്ചപ്പോള്‍ അത് എനിക്ക് വലിയ ജനപ്രീതിയുടെ വാതിലുകള്‍ തുറന്നുതന്നു. ഇന്ന് ഞാന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, ഈ ജോലിയില്‍ ഞാന്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടയല്ലെന്ന് ഏറ്റുപറയാന്‍ ആഗ്രഹിക്കുന്നു, വളരെക്കാലമായി ഞാന്‍ മറ്റൊരാളാകാന്‍ പാടുപെടുകയാണ്.

എപ്പോഴും എന്റെ ഈമാനെ തടസപ്പെടുത്തിക്കൊണ്ടിരുന്ന ചുറ്റുപാടില്‍ ഞാന്‍ ജോലി ചെയ്യുന്നത് തുടര്‍ന്നു. അതിനാല്‍ എന്റെ മതവുമായുള്ള എന്റെ ബന്ധം പ്രശ്‌നത്തിലാകുന്നു. ഞാന്‍ ചെയ്യുന്നത് ശരിയാണെന്നും, ഇത് ബാധികുന്നില്ലെന്നും ഞാന്‍ എന്റെ അറിവില്ലായ്മാല്‍ വിശ്വസിച്ചു. എനിക്ക് ജീവിതത്തില്‍ നിന്ന് എല്ലാ 'ബറാക്ക'യും അനുഗ്രഹവും നഷ്ടമായി എന്ന് പിന്നീട് എനിക്ക് മനസിലായി. ഖുറാനും അള്ളാഹുവിന്റെ പ്രവാചകന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങളുമാണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും ജീവിതത്തോടുള്ള സമീപനം മാറ്റാന്‍ കാരണമായതെന്നും സൈറ വസീം തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

കശ്മീര്‍ സ്വദേശിയായ സൈറാ വസീം 2016ല്‍ പുറത്തിറങ്ങിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് ബോളിവുഡിലേക്ക് പ്രവേശിക്കുന്നത്. ദംഗലിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാര്‍ഡ് സൈറക്ക് ലഭിച്ചിരുന്നു.


എന്‍റെ മതവുമായുള്ള ബന്ധം പ്രശ്നത്തിലാകുന്നു; അഭിനയം നിർത്തുന്നുവെന്ന് ‘ദംഗല്‍’ താരം സൈറ വസീം


Next Story

Related Stories