ഗണേഷിന്റെ ഗുണ്ടകള്‍ വധഭീഷണി മുഴക്കി, അമ്മ മിണ്ടുന്നില്ല: തിലകന്‍ മോഹന്‍ലാലിനയച്ച കത്ത്

കരാര്‍ ഒപ്പിട്ട ശേഷം നിര്‍മാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളില്‍നിന്നു തന്നെ ഒഴിവാക്കാന്‍ ശ്രമം നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചതായി തിലകന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മകള്‍ സോണിയ തിലകനാണ് കത്ത് പുറത്തുവിട്ടത്.