വിപണി/സാമ്പത്തികം

ജി എസ് ടിയില്‍ നേട്ടം കോര്‍പ്പറേറ്റുകള്‍ക്ക്, ആരോഗ്യ ഇൻഷുറൻസ് മാനദണ്ഡങ്ങൾ കേരളത്തിന് തിരിച്ചടി: തോമസ് ഐസക്

നോട്ട് നിരോധനം സമ്പദ്ഘടനയിലെ ഓഖിയാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ് എന്നതാണ് വ്യത്യാസം.

ജി എസ് ടി നടപ്പാക്കിയതിലെ അപാകത സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടം ചൂണ്ടിക്കാട്ടിയും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചും ബജറ്റ് അവതരണത്തില്‍ ധന മന്ത്രി തോമസ് ഐസക്. നികുതി വിഹിതം കേന്ദ്രം കൈമാറുന്നത് വൈകുകയാണ്. ജി എസ് ടി വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ജ്ജീവമായി. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവർത്തികമാകാത്തതിന്‍റെ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ് എന്നും ഐസക് പറഞ്ഞു. നോട്ട് നിരോധനം സമ്പദ്ഘടനയിലെ ഓഖിയാണെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. മനുഷ്യനുണ്ടാക്കിയ ദുരന്തമാണ് എന്നതാണ് വ്യത്യാസം.

കേന്ദ്രത്തിന്റെ ആരോഗ്യ ഇൻഷുറൻസ് മാനദണ്ഡങ്ങൾ കേരളത്തിനു തിരിച്ചടിയാണ് എന്നും തോമസ്‌ ഐസക് പറഞ്ഞു. ആർഎസ്ബിവൈ ഉപയോക്താക്കളിൽ പലരും ഇതോടെ ഇൻഷുറൻസിൽ നിന്ന് പുറത്താകുമെന്നും ധനമന്ത്രി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍