ന്യൂസ് അപ്ഡേറ്റ്സ്

യുപിയിലും ഛത്തീസ്ഗഡിലുമായി മൂന്ന് ദിവസത്തിനിടെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് മൂന്ന് കുട്ടികള്‍

ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയും ഗുജറാത്തിലെ സൂറത്തില്‍ 11കാരിയും ബലാത്സംഗത്തിനിരയാക്കപ്പെട്ട ശേഷം കൊല ചെയ്യപ്പെട്ട സംഭവങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ഈ കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്.

ഉത്തര്‍പ്രദേശിലും ഛത്തീസ്ഗഡിലുമായി കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത് മൂന്ന് പെണ്‍കുട്ടികള്‍. യുപിയിലെ ഈതാ ജില്ലയില്‍ കുടുംബത്തോടൊപ്പം വിവാഹച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഒമ്പത് വയസുകാരി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടു. പിന്റു എന്ന പാചകക്കാരനെയാണ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ബലാത്സംഗത്തിന് ശേഷം കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ഇന്നലെയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുമ്പ് എട്ട് വയസുകാരിയായ മറ്റൊരു പെണ്‍കുട്ടിയും ഇതേ ജില്ലയില്‍ വിവാഹച്ചടങ്ങിനിടെ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ശേഷം കൊല ചെയ്യപ്പെട്ടിരുന്നു. യുപിയിലെ ഉന്നാവോയില്‍ 17കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ബിജെപി എംഎല്‍എ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ബുധനാഴ്ച സമാനമായ രീതിയില്‍ ഛത്തീസ്ഗഡില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. കബീര്‍ധാം ജില്ലയില്‍ വിവാഹച്ചടങ്ങിനിടെയാണ് ഈ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്. 25കാരനായ യുവാവിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ ബന്ധുവായ വരന്റെ സുഹൃത്താണ് പിടിയിലായ യുവാവ്. ജമ്മു കാശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയും ഗുജറാത്തിലെ സൂറത്തില്‍ 11കാരിയും ബലാത്സംഗത്തിനിരയാക്കപ്പെട്ട ശേഷം കൊല ചെയ്യപ്പെട്ട സംഭവങ്ങളില്‍ പ്രതിഷേധം ശക്തമായിരിക്കുന്നതിന് ഇടയിലാണ് ഈ കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍