Top

രാജസ്ഥാനിലെ ബാര്‍മറില്‍ രണ്ട് പേര്‍ റോഡില്‍ ചോര വാര്‍ന്ന് മരിച്ചു; നാട്ടുകാര്‍ സെല്‍ഫിയെടുത്തു, വീഡിയോ പകര്‍ത്തി

രാജസ്ഥാനിലെ ബാര്‍മറില്‍ രണ്ട് പേര്‍ റോഡില്‍ ചോര വാര്‍ന്ന് മരിച്ചു; നാട്ടുകാര്‍ സെല്‍ഫിയെടുത്തു, വീഡിയോ പകര്‍ത്തി
രാജസ്ഥാനിലെ ബാര്‍മറില്‍ സ്‌കൂള്‍ ബസ് ഇടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേര്‍ മരിച്ചു. ഇതില്‍ ഒരാള്‍ ഉടന്‍ തന്നെ മരിച്ചു. മറ്റ് രണ്ട് പേര്‍ അവിടെ കിടന്ന് ചോര വാര്‍ന്ന് മരിച്ചു. സഹായത്തിനായുള്ള അപേക്ഷകള്‍ കൂടി നിന്നവരില്‍ ഒരാള്‍ പോലും ഗൗനിച്ചില്ല. ഒരാള്‍ പരിക്കേറ്റവര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. 1.43 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പരിക്കേറ്റ് റോഡില്‍ കിടക്കുന്ന ഒരു മനുഷ്യന്‍ വേദനയില്‍ പുളയുന്നത് കാണാം. എന്നാല്‍ ആരും സഹായത്തിനെത്തുന്നില്ല.

ഗുജറാത്തിലെ സിമന്റ് ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ലേബര്‍ കോണ്‍ട്രാക്ടര്‍മാരാണ് മൂന്ന് പേരും. രാജസ്ഥാനില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുപോകാനെത്തിയതാണ് പരമാനന്ദ്, ഗെമ്ര റാം, ചന്ദ്ര പ്രകാശ് എന്നിവര്‍. സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Next Story

Related Stories