ന്യൂസ് അപ്ഡേറ്റ്സ്

വരാപ്പുഴയിലെ കസ്റ്റഡി കൊലപാതകം: മൂന്ന് പൊലീസുകാര്‍ കസ്റ്റഡിയില്‍

ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിന്‍, സുമേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരുകയാണ്.

വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. റൂറല്‍ എസ് പിയുടെ സ്‌ക്വാഡിലെ അംഗങ്ങളെയാണ് അറസ്റ്റ് ചെയ്തത്. ആര്‍ടിഎഫ് അംഗങ്ങളായ സന്തോഷ്, ജിതിന്‍, സുമേഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്ത് വരുകയാണ്. അതേസമയം പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും ജുഡീഷ്യല്‍ അന്വേഷണമോ സിബിഐ അന്വേഷണമോ വേണമെന്നാണ് ശ്രീജിത്തിന്റെ ഭാര്യ അടക്കമുള്ള കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍