വായിച്ചോ‌

ഫേക്ക് അക്കൗണ്ടുകളെ ട്വിറ്റര്‍ ഒഴിവാക്കി: മോദിയുടെ മൂന്ന് ലക്ഷം ഫോളോവര്‍മാരും രാഹുലിന്റെ 17,000 പേരും ദേ പോയി

Print Friendly, PDF & Email

socialblade.com എന്ന സൈറ്റിന്റെ കണക്ക് പ്രകാരം നരേന്ദ്ര മോദി എന്ന പേരിലുള്ള മോദിയുടെ പേഴ്‌സണല്‍ അക്കൗണ്ടിന് നഷ്ടമായിരിക്കുന്നത് 2,84,746 ഫോളോവര്‍മാരെയാണ്. പിഎംഒ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് നഷ്ടമായിരിക്കുന്നത് 1,40,635 ഫോളോവര്‍മാരെ.

A A A

Print Friendly, PDF & Email

വ്യാജ അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും വലിയ നഷ്ടം. മോദിയ്ക്ക് മൂന്ന് ലക്ഷത്തോളം ഫോളോവര്‍മാരേയും രാഹുലിന് 17,000ത്തിലധികം ഫോളോവര്‍മാരേയുമാണ് നഷ്ടമായത്. ഇനാക്ടീവ് ആയതും ലോക്ക്ഡ് ആയതുമായ അക്കൗണ്ടുകളെല്ലാം ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. മോദിയുടെ ഫോളോവര്‍മാര്‍ 4.34 കോടിയില്‍ നിന്ന് 4.31 കോടിയായാണ് കുറഞ്ഞത്. ട്വിറ്റര്‍ ഫോളോവര്‍മാരുടെ എണ്ണം ദിനംപ്രതി ട്രാക്ക് ചെയ്യുന്ന socialblade.com എന്ന സൈറ്റിന്റെ കണക്ക് പ്രകാരം നരേന്ദ്ര മോദി എന്ന പേരിലുള്ള മോദിയുടെ പേഴ്‌സണല്‍ അക്കൗണ്ടിന് നഷ്ടമായിരിക്കുന്നത് 2,84,746 ഫോളോവര്‍മാരെയാണ്. പിഎംഒ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിന് നഷ്ടമായിരിക്കുന്നത് 1,40,635 ഫോളോവര്‍മാരെ. രാഹുലിന് നഷ്ടമായത് 17,503 ഫോളോവര്‍മാരെ.

കോണ്‍ഗ്രസ് എം പി ശശി തരൂരിനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമാണ് മോദി കഴിഞ്ഞാല്‍ വലിയ നഷ്ടമുണ്ടായിരിക്കുന്നത്. ശശി തരൂരില്‍ 1,51,509 ഫോളോവര്‍മാരും കെജ്രിവാളിന്റെ 91,555 ഫോളോവര്‍മാരുമാണ് അപ്രത്യക്ഷരായിരിക്കുന്നത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഫോളോവര്‍മാരായ 74,132 അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തപ്പോള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അവശേഷിക്കുന്നത് 33,363 ഫോളോവര്‍മാര്‍. ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി എന്നിവരുടെ 40,000 അധികം ഫോളോവേര്‍സ് വീതം പുറത്തായി. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, യോഗ ഗുരു ബാബ രാംദേവ് തുടങ്ങിയവരുടേയും ഫോളോവര്‍മാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിരിക്കുന്നു.

വായനയ്ക്ക്: https://goo.gl/WSCi6j

Modi loses nearly 3 lakh Twitter followers, Rahul Gandhi 17,000

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍