ന്യൂസ് അപ്ഡേറ്റ്സ്

മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെ: വിജയന്‍ പിള്ള എംഎല്‍എ

രാകുല്‍ കൃഷ്ണയില്‍ നിന്ന് വാങ്ങിയ പണം തിരിച്ചുകൊടുത്തില്ലെന്ന കാര്യം അറിഞ്ഞിരുന്നുവെന്നും വിജയന്‍ പിള്ള പറഞ്ഞു. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്‌താല്‍ അത് അവര്‍ നോക്കിക്കോളും.

തന്‍റെ മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടി നേരിടട്ടെ എന്ന് ചവറ എംഎല്‍എ വിജയന്‍ പിള്ള. മകന്‍ ശ്രീജിത്തിനെതിരെ ദുബായ് കമ്പനി ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് പരാതി സംബന്ധിച്ചാണ് എല്‍ഡിഎഫ് എംഎല്‍എയുടെ പ്രതികരണം. രാകുല്‍ കൃഷ്ണയില്‍ നിന്ന് വാങ്ങിയ പണം തിരിച്ചുകൊടുത്തില്ലെന്ന കാര്യം അറിഞ്ഞിരുന്നുവെന്നും വിജയന്‍ പിള്ള പറഞ്ഞു.

മകന്‍ 10 കോടി രൂപയുടെ ചെക്ക് കൊടുത്ത കാര്യം തനിക്കറിയില്ല. പ്രശ്നങ്ങളെക്കുറിച്ച് മകനോട് സംസാരിച്ചിരുന്നു. അച്ഛന്‍ ഇടപെടേണ്ടതില്ല എന്നാണ് പറഞ്ഞത്. മക്കളെ മോശമായല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്‌താല്‍ അത് അവര്‍ നോക്കിക്കോളും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ്‌ കോടിയേരിക്ക് എതിരെയും പണം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിച്ചു എന്ന ആരോപണം രാകുല്‍ കൃഷ്ണ ഉന്നയിച്ചിരുന്നു. എന്നാല്‍ തനിക്കെതിരെ കേസൊന്നും ഇല്ലെന്ന ദുബായ് പൊലീസിന്‍റെ ക്ലിയറന്‍സ് ബിനോയിന് കിട്ടിയിട്ടുണ്ട്.

മിനി കൂപ്പര്‍, ഓഡി കാര്‍, ചാക്ക്, രവി പിള്ള, ഫാരിസ്, സാന്‍ഡിയാഗോ… ഇനിയുമെന്തിന് കോണ്‍ഗ്രസ് വിരോധം?

ചുവന്ന കാര്‍, ഉടമ ‘കാരാട്ട്’, പിന്നൊന്നും നോക്കിയില്ല; ഒരു മിനി കൂപ്പര്‍ കൊണ്ടുപോയ ജന’ജാഗ്രത’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍