ന്യൂസ് അപ്ഡേറ്റ്സ്

ഗൗരി ലങ്കേഷ് വധം: ഫാസിസത്തിനെതിരെ രാജ്യവ്യാപക പ്രതിരോധം വേണമെന്ന് വിഎസ്

Print Friendly, PDF & Email

ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കേണ്ടതുണ്ട്. ഈ ഉന്മൂലന വ്യവസ്ഥയ്ക്കെതിരെ വിശാലമായ പ്രതിരോധ മുന്നണിയുണ്ടാക്കാന്‍ കഴിയണം

A A A

Print Friendly, PDF & Email

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്താന്‍ ജനാധിപത്യ, മതനിരപേക്ഷവാദികള്‍ തയ്യാറാവണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നു കളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. ഗാന്ധിജിയെ കൊന്ന ഗോഡ്‌സെയ്ക്ക്‌ മഹത്വം കല്‍പ്പിക്കുന്നതില്‍ തുടങ്ങി, ഭരണകൂട സംവിധാനങ്ങളെ ഉപയോഗിച്ചും തുടരുന്ന ഫാസിസ്റ്റ് കൊലപാതക പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ഗൗരി ലങ്കേഷ്. ഫാസിസ്റ്റുകളുടെ ഈ ഉന്മൂലന പ്രക്രിയയെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഒരുമിച്ചു നിന്നു പ്രതിരോധിക്കേണ്ടതുണ്ട്. ഈ ഉന്മൂലന വ്യവസ്ഥയ്ക്കെതിരെ വിശാലമായ പ്രതിരോധ മുന്നണിയുണ്ടാക്കാന്‍ കഴിയണം. സംഘപരിവാര്‍ ഫാസിസറ്റുകള്‍ക്കെതിരെ പ്രതിരോധത്തിന്റെ വന്‍ പടയൊരുക്കം തന്നെ അനിവാര്യമായിരിക്കുന്നുവെന്നും വിഎസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍