Top

തണ്ണിശേരി അപകടത്തില്‍ പരിക്കേറ്റ 13കാരനെ ആംബുലന്‍സില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുന്നു; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന

തണ്ണിശേരി അപകടത്തില്‍ പരിക്കേറ്റ 13കാരനെ ആംബുലന്‍സില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുന്നു; വഴിയൊരുക്കാന്‍ അഭ്യര്‍ത്ഥന
പാലക്കാട് തണ്ണിശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ച അപകടത്തില്‍ പരിക്കേറ്റ 13കാരനെ എറണാകുളത്തെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നു. ഷാഫിയെന്ന കുട്ടിയെയാണ് പാലക്കാട്ടെ ജില്ലാ ആശുപത്രിയില്‍ നിന്നും എറണാകുളത്തേക്ക് കൊണ്ടുപോകുന്നത്. പാലക്കാട്-എറണാകുളം റൂട്ടില്‍ ഹൈവേ വഴിയാണ് ആംബുലന്‍സിന്റെ യാത്ര. വൈകിട്ട് 5.30ന് പുറപ്പെട്ട ആംബുലന്‍സിന് വഴിയൊരുക്കാന്‍ അധികൃതര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ഞായറാഴ്ചയാണ് തണ്ണിശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചത്. നെന്മാറയില്‍ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്നു ആംബുലന്‍സ്. വാടാനാംകുറിശി സ്വദേശികളായ സുബൈര്‍, ഫവാസ്, നാസര്‍, ഷൊര്‍ണൂര്‍ സ്വദേശികളായ ഉമ്മര്‍ ഫറൂഖ്, ഷാഫി, നെന്മാറ സ്വദേശികളായ സുധീര്‍, വൈശാഖ്, നിഖില്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മുഹമ്മദ് ഷാഫിക്ക് ഗുരുതരമായ പരിക്കാണ് ഏറ്റത്. ഈ കുട്ടിയെ ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണ് ഇനി കൊണ്ടുവരുന്നത്.

നെല്ലിയാമ്പതിയിലേക്ക് വിനോദ യാത്ര പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നെന്മാറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. നെല്ലിയാമ്പതിലെ അപകടത്തില്‍ ഇവര്‍ നിസാര പരിക്കുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.

READ MORE:തട്ടമിട്ട് സ്‌കൂളില്‍ പോയതിന് തിരുവനന്തപുരം ജ്യോതിനിലയം സ്‌കൂളില്‍ നിന്നും വിദ്യാര്‍ഥിനിയെ പുറത്താക്കി

Next Story

Related Stories