ന്യൂസ് അപ്ഡേറ്റ്സ്

നാലാം ക്ലാസ് യോഗ്യത മതിയായ വെയിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത് ബിരുദധാരികള്‍; മേക്ക് ഇന്‍ ഇന്ത്യ എവിടെയെന്ന് ചോദ്യം

മഹാരാഷ്ട്ര സെക്രട്ടേറിയേറ്റ് കാന്റീനില്‍ വെയ്റ്റര്‍മാരുടെ തസ്തികയിലേക്ക് ആകെ കിട്ടിയത് ഏഴായിരം അപേക്ഷകളാണ്, ഇതില്‍ ഭൂരിഭാഗവും ഹയര്‍ സെക്കന്‍ഡറിയും ബിരുദവും ഉള്ളവര്‍

മഹാരാഷ്ട്ര സെക്രട്ടേറിയേറ്റ് കാന്റീനില്‍ വെയ്റ്റര്‍മാരുടെ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചപ്പോള്‍ ലഭിച്ചത് 7000 അപേക്ഷകള്‍. നാലാം ക്ലാസ് വിദ്യാഭ്യാസം അടിസ്ഥാന യോഗ്യത നിര്‍ണയിച്ച് വിളിച്ച 13 ഒഴിവുകളിലേക്കു 12 ആംക്ലാസ് മുതല്‍ ബിരുദം യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷകളാണ് ലഭിച്ചത്. അടിസ്ഥാന യോഗ്യതയും കഴിഞ്ഞ് യോഗ്യതയുള്ളവരുടെ അപേക്ഷ സൂചിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ തൊഴില്‍ രഹിതരുടെ എണ്ണമാണ്.

ഒഴിവുകളിലേക്ക് ജോലിക്കാരെ തെരഞ്ഞെടുക്കുന്നതിന്റെ നിബന്ധന ഇങ്ങനെയാണ്. നാലാം ക്ലാസാണ് അടിസ്ഥാന യോഗ്യത. കൂടാതെ 100 മാര്‍ക്കിന്റെ എഴുത്തു പരീക്ഷ ഫലത്തിന്റെയും അടിസ്ഥാനത്തിലുമാണ് നിയമനം നടത്തുന്നത്. ഡിസംബറില്‍ എഴുത്തു പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കി നിയമന നടപടികള്‍ പുരോഗമിക്കെയാണ് ജോലി ആവശ്യവുമായി ലഭിച്ച അപേക്ഷകളുടെ എണ്ണം ഉദ്യോഗസ്ഥര്‍ പുറത്തു വിട്ടത്.

13 തസ്‌കകളിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ അപേക്ഷകള്‍ രാജ്യത്തെയും സംസ്ഥാനത്തെയും തൊഴിലില്ലായ്മയെയാണ് കാണിക്കുന്നതെന്ന് എന്‍സിപി നേതാവ് ധനഞ്ജയ് മുണ്ടെ പറഞ്ഞു. ബിരുദധാരികളില്‍ നിന്ന് ചായയും  ഭക്ഷണവും സ്വീകരിക്കുന്ന മന്ത്രിമാരുടെ വികാരം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് കോടി തൊഴിലവസരം ഒരുക്കുമെന്ന് പറഞ്ഞതിനെയും ധനഞ്ജയ് മുണ്ടെ ചോദ്യം ചെയ്തു. മഹാരാഷ്ട്ര പൊലിസിലേക്ക് 852 ഒഴിവകള്‍ ക്ഷണിച്ചപ്പോള്‍ ലഭിച്ചത് 10.5 ലഷം അപേക്ഷകളാണെന്നും റെയില്‍വെ അപേക്ഷകളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായത്. ഒരു കോടി അപേക്ഷകരാണ് റെയില്‍വെ വിളിച്ച ഒഴിവുകളിലേക്ക് അപേക്ഷിച്ചതെന്നും മുണ്ടെ പറഞ്ഞു. 2018 ല്‍ ഒരു കോടി പേര്‍ക്ക് ജോലി നടഷ്ടപ്പെട്ടു. ഇതില്‍ 65 ലക്ഷത്തോളം പേര്‍ സ്ത്രീകളായിരുന്നു.പ്രധാമന്ത്രിയുടെ മേക്ക് ഇന്ത്യ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാക്കിയെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍