Top

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍, നടക്കാനിരിക്കുന്നത് രാഷ്ട്രപതിഭവനിലെ ഏറ്റവും വലിയ ചടങ്ങ്

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍, നടക്കാനിരിക്കുന്നത് രാഷ്ട്രപതിഭവനിലെ ഏറ്റവും വലിയ ചടങ്ങ്
വ്യാഴാഴ്ച രാഷ്ട്രപതി ഭവനില്‍ നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എണ്ണായിരത്തോളം അതിഥികള്‍ പങ്കെടുക്കുന്നു. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായി ഇത് മാറും . വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്ക് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിക്കും.

ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്കുള്ള ക്ഷണം.

ബിംസ്റ്റെക് രാഷ്ട്രതലവന്‍മാരെ കൂടാതെ സംസ്ഥാന മുഖ്യമന്ത്രിമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, പ്രതിപക്ഷ അംഗങ്ങള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമാ മേഖലയില്‍ നിന്നടക്കമുള്ള താരങ്ങള്‍, പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങി അതിഥികളുടെ വമ്പന്‍ പടതന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് ബിജെപി സര്‍ക്കാരിലെ പ്രധാനമന്ത്രിയടക്കമുള്ളവരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും.

Next Story

Related Stories