ന്യൂസ് അപ്ഡേറ്റ്സ്

ആറളം ഫാമിലെ 90കാരിയായ ആദിവാസിയെ പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചു

പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്

ഇരിട്ടിയിലെ ആറളം ഫാമിലെ 90 കാരിയായ ആദിവാസി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി കേസ്. പ്രതിയെ പിടികൂടിയിട്ടുണ്ട്. ആറള ഫാമിലെ പുനരധിവാസ മേഖലയില്‍ താമസിച്ചു വരുന്ന വൃദ്ധയെ ഈ മാസം നാലിനാണ് പ്രതി ക്രൂരതയ്ക്ക് ഇരയാക്കിയത്. പീഡനത്തിനുശേഷം പുഴയോരത്ത് ഉപേക്ഷിച്ചു. രാത്രിയില്‍ പുഴയോരത്ത് അവശനിലയില്‍ കിടന്നിരുന്ന 90കാരിയെ ബന്ധുക്കളാണ് കണ്ടെത്തുന്നത്. എന്നാല്‍ നടന്ന സംഭവത്തെക്കുറിച്ച് വേറെയാരോടും ഇവര്‍ പറഞ്ഞില്ല. രണ്ടു ദിവസം ഇതേക്കുറിച്ച് മനസിലാക്കിയ ആദിവാസി പ്രമോട്ടറാണ് വിവരം ആറളം പൊലീസില്‍ അറിയിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കീഴ്പ്പള്ളി വട്ടപറമ്പിലെ ബെന്നി എന്ന 45 കാരനായ പ്രതിയെ പൊലീസ് പിടികൂടുന്നത്.

പീഡനത്തിരയായ വൃദ്ധ ഇപ്പോള്‍ ആശുപത്രിയിലാണ്. അവശനിലയിലായ ഇവരെ സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ആദ്യം പ്രവേശിപ്പിക്കുകയും പിന്നീട് തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍