ന്യൂസ് അപ്ഡേറ്റ്സ്

സോനിപാട്ടില്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് കോളേജ് അധ്യാപകന്‍ മരിച്ചു

Print Friendly, PDF & Email

യമുനാപുരില്‍ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ഈ സംഭവം

A A A

Print Friendly, PDF & Email

അജ്ഞാതനായ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് ഹരിയാനയിലെ സോനിപാട്ടില്‍ കോളേജ് പ്രൊഫസര്‍ കൊല്ലപ്പെട്ടു. കോളേജ് പരിസരത്താണ് ദാരുണ സംഭവമുണ്ടായത്. കര്‍ക്കൗദ ഗവണ്‍മെന്റ് കോളേജ് പരിസരത്ത് പ്രവേശിച്ച ചെറുപ്പക്കാരനാണ് അധ്യാപകന് നേരെ വെടിയുതിര്‍ത്തത്.

രാജേശ് മാലിക് എന്ന അധ്യാപകന്‍ സ്റ്റാഫ് റൂമില്‍ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയാണ് വെടിവച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാള്‍ സ്റ്റാഫ്‌റൂമിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂന്ന് തവണയാണ് ഇയാള്‍ വെടിവച്ചത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

ബിഹാറില്‍ പാട്‌നയ്ക്ക് സമീപം യമുനാപുരില്‍ ഒരു സ്‌കൂളില്‍ വിദ്യാര്‍ത്ഥിയുടെ വെടിയേറ്റ് അധ്യാപകന്‍ കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴാണ് ഈ സംഭവമുണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍