TopTop
Begin typing your search above and press return to search.

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്കറിന്റെ വാതില്‍ തകര്‍ന്നു വീണു: രണ്ട് നാവികര്‍ മരിച്ചു

കൊച്ചി നാവിക ആസ്ഥാനത്ത് ഹെലികോപ്റ്റര്‍ ഹാങ്കറിന്റെ വാതില്‍ തകര്‍ന്നു വീണു: രണ്ട് നാവികര്‍ മരിച്ചു
കൊച്ചി നാവിക സേനാ ആസ്ഥാനത്തുണ്ടായ അപകടത്തില്‍ രണ്ട് സൈനികര്‍ മരിച്ചു. ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതില്‍ പുറത്തേക്ക് പതിച്ചുണ്ടായ അപകടത്തിലാണ് മരണം.

വ്യാഴാഴ്ച രാവിലെ ഒമ്പതിന് നാവിക സേനാ ആസ്ഥാനത്ത് ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കുന്ന ഹാംഗറിന്റെ വാതില്‍ തകര്‍ന്ന് ഇരുവരുടെയും പുറത്തേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇരുവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ നാവികസേനാ ആസ്ഥാനത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഹരിയാന സ്വദേശി നവീന്‍, രാജസ്ഥാന്‍ സ്വദേശി അജിത് സിംഗ് എന്നിവരാണ് മരിച്ചത്. അപകടത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇരുവരുടെയും ബന്ധുക്കളെയും മറ്റും വിവരം അറിയിച്ച ശേഷം ഇക്കാര്യങ്ങള്‍ പുറത്തുവിടുമെന്നാണ് സേനാവൃത്തങ്ങള്‍ പറയുന്നത്.

Next Story

Related Stories