മഹാത്ഭുതമൊന്നും സംഭവിച്ചിട്ടില്ല, ഞങ്ങള്‍ ആഹ്വാനം ചെയ്തിട്ടില്ല: ശബരിമല യുവതീ പ്രവേശനത്തെക്കുറിച്ച് എകെ ബാലന്

ശബരിമലയില്‍ മഹാത്ഭുതമൊന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയും സ്ഥിരീകരിച്ച സാഹചര്യത്തില്‍ താനെന്ത് പറയാനാണെന്നും മന്ത്രി എകെ ബാലന്. ശബരിമല യുവതീ പ്രവേശനം നടന്നെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ബാലന്.
ശബരിമലയില്‍ കയറാന്‍ ആരോടും തങ്ങള്‍ ആഹ്വാനം ചെയ്തിട്ടില്ലെന്നും മന്ത്രി അറിയിച്ചു. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ദര്‍ശനത്തിന് എത്തിയാല്‍ അതിനെ എതിര്‍ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ബാലന് പറഞ്ഞു. യുവതികള്‍ സംരക്ഷണം ആവശ്യപ്പെട്ടാല്‍ അത് നല്കാന് പോലീസിന് ബാധ്യതയുണ്ടെന്നും എകെ ബാലന് കൂട്ടിച്ചേര്‍ത്തു.
ബിന്ദുവും കനക ദുര്‍ഗയും ഇന്ന് പുലര്‍ച്ചെ 3.45ഓടെയാണ് ശബരിമലയിലെത്തിയത്. മഫ്ടി പോലീസിന്റെ സുരക്ഷയിലായിരുന്നു ഇവരുടെ ദര്‍ശനം. ബിന്ദുവിന് 42ഉം കനകദുര്‍ഗയ്ക്ക് 44ഉം വയസ്സായിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും യുവതികള്‍ ദര്‍ശനം നടത്തിയതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം മാധ്യമങ്ങളില്‍ നിന്നാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നായിരുന്നു ദേവസ്വം പ്രസിഡന്റ് എം പത്മകുമാറിന്റെ പ്രതികരണം.

Next Story