ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയെ ചവിട്ടി അറബിക്കടലില്‍ എറിയുമെന്ന് എ എന്‍ രാധാകൃഷ്ണന്‍

ശബരിമലയില്‍ പോകുന്നവരാരും പാസ് എടുക്കരുതെന്നും രാധാകൃഷ്ണന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി അറബിക്കടലില്‍ എറിയുമെന്ന് ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. നാളെ താന്‍ ശബരിമലയ്ക്ക് പോകുമെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ കമ്മ്യൂണിസ്റ്റുകാരെ നിറച്ച് കലാപം നടത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ശബരിമലയില്‍ പോകുന്നവരാരും പാസ് എടുക്കരുതെന്നും രാധാകൃഷ്ണന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. തൃപ്തി ദേശായി പിണറായിയുടെ അതിഥിയാണ്. കെ സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ ദേശിയപാതാ ഉപരോധത്തില്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.

മാസപൂജയ്ക്കും ചിത്തിര ആട്ടത്തിനും നട തുറന്നപ്പോള്‍ ശബരിമലയില്‍ പ്രക്ഷോഭം നടത്തിയവരുടെ അറസ്റ്റ് തുടരുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്തത് പോലീസ് നിര്‍ദ്ദേശം ലംഘിച്ചതിനാണെന്നും പോലീസ് വ്യക്തമാക്കി. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാക്കള്‍ വീണ്ടും ശബരിമലയിലേക്ക് പോകുന്നതിന് മുന്‍കരുതല്‍ നടപടിയെന്ന നിലയ്ക്കാണ് അറസ്റ്റുകളെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാധാകൃഷ്ണന്റെ പ്രസ്താവന.

എന്റെ അമ്മ എന്നെ പ്രസവിച്ചത് 1963ല്‍ സഖാക്കള്‍ പ്രസവിച്ചത് 1968ല്‍: കെപി ശശികല

ഇരുമുടിക്കെട്ട് നിലത്തിട്ടത് കെ. സുരേന്ദ്രന്‍ തന്നെ :ദൃശ്യങ്ങള്‍ പുറത്ത് വിട്ട് കടകംപള്ളി

ശബരിമലയിൽ നടക്കുന്നത് സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സവർണ്ണ അഴിഞ്ഞാട്ടമാണ് : ബിന്ദു തങ്കം കല്യാണി/ അഭിമുഖം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍