ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലെ വളര്‍ത്തു നായകള്‍ക്ക് പിണറായി വിജയനെന്ന് പേരിട്ടാല്‍ ഞങ്ങളെ കുറ്റം പറയരുത്: എ എന്‍ രാധാകൃഷ്ണന്‍

ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പോലീസും ഭരണകൂട ഭീകരതയും

ശബരിമലയെ തകര്‍ക്കാന്‍ പിണറായി വിജയന്റെ പോലീസും ഭരണകൂട ഭീകരതയും ആസൂത്രിതവും സംഘടിതവുമായി ശ്രമിക്കുകയാണെന്ന് ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍. എന്‍ഡിഎ നടത്തുന്ന രഥയാത്ര കണ്ണൂരിലെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു രാധാകൃഷ്ണന്‍.

ജനാധിപത്യത്തെ ചവിട്ടിമെതിക്കുകയും വിശ്വാസത്തെ വെല്ലുവിളിക്കുകയുമാണ് പിണറായി വിജയന്റെ പോലീസും ഭരണകൂട ഭീകരതയും. ഒരുകാലത്ത് ടിപ്പു സുല്‍ത്താന്‍ രാജ്യമെമ്പാടുമുള്ള ക്ഷേത്രങ്ങള്‍ തകര്‍ത്തപ്പോള്‍ വിശ്വാസികള്‍ വീട്ടിലെ വളര്‍ത്തു നായകള്‍ക്ക് ടിപ്പു എന്ന് പേരിട്ടിരുന്നു. അധികം വൈകാതെ കേരളത്തിലെ വീട്ടുനായ്ക്കള്‍ക്ക് പിണറായി വിജയന്‍ എന്ന് പേരിട്ടാല്‍ അതിന് ഞങ്ങളാരും ഉത്തരവാദികളായിരിക്കില്ല.

ശ്രീധരന്‍ പിള്ളയ്‌ക്കോ തുഷാര്‍ വെള്ളാപ്പള്ളിക്കോ എതിരെ നീങ്ങിയാല്‍ ഇവിടുത്തെ അയ്യപ്പ ഭക്തര്‍ നോക്കിയിരിക്കില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. അഞ്ചരക്കോടി വിശ്വാസികളാണ് പ്രതിവര്‍ഷം ശബരിമലയില്‍ എത്തുന്നത്. ഈ സംവിധാനത്തെയാണ് മുഖ്യമന്ത്രി വെല്ലുവിളിക്കുന്നത്. ഇതിനെതിരെയാണ് അയ്യപ്പഭക്തന്മാരുടെ പോരാട്ടം.

രഥയാത്രയെ കണ്ണൂരില്‍ വച്ച് തകര്‍ക്കാനുള്ള ശ്രമം നടക്കുകയാണ്. അതിന്റെ ഭാഗമാണ് കഴിഞ്ഞദിവസമുണ്ടായ ആക്രമണമെന്നും ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ കേസെടുക്കാനുള്ള നീക്കമെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

‘അടിച്ചു കൊല്ലെടാ അവളെ’ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത് അശ്ലീലം തന്നെയാണ് : എസ് ശാരദക്കുട്ടി

അതിലൊരു പ്രശ്നമുണ്ട്, ശ്രീ പിണറായി വിജയൻ

രാജീവ് ചന്ദ്രശേഖറും വത്സന്‍ തില്ലങ്കേരിയും; ശ്രീധരന്‍ പിള്ളയുടെ ചില കൈവിട്ട കളികള്‍

തേങ്ങയേറ്, നടുവിരൽ നമസ്കാരം, പതിനെട്ടാം പടിയിലെ ആചാര ലംഘനം; വിശ്വാസത്തിന്റെ പേരിലുള്ള പേക്കൂത്തുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍