TopTop
Begin typing your search above and press return to search.

ആരെയും ആശങ്കപ്പെടുത്താനല്ല ജനരക്ഷാ യാത്രയെന്ന് കുമ്മനം

ആരെയും ആശങ്കപ്പെടുത്താനല്ല ജനരക്ഷാ യാത്രയെന്ന് കുമ്മനം
ആരെയും ആശങ്കപ്പെടുത്താനല്ല ബിജെപി ജനരക്ഷാ യാത്ര നടത്തുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

മഴയെ അവഗണിച്ചാണ് ഇന്ന് പദയാത്ര ആരംഭിച്ചത്. പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‌വാളും പങ്കെടുത്തു. സമാധാനത്തിന് വേണ്ടിയുള്ള ജനരക്ഷാ യാത്ര വന്‍ വിജയമാണെന്നും കുമ്മനം അവകാശപ്പെട്ടു. ജനരക്ഷ യാത്രയുടെ കണ്ണൂരിലെ പര്യടനം ഇന്ന് അവസാനിച്ചു. വൈകുന്നേരം കൂത്തുപറമ്പില്‍ നടന്ന പൊതുയോഗത്തില്‍ മേഖ്‌വാളും സംസാരിച്ചിരുന്നു.

സിപിഎം ശക്തികേന്ദ്രങ്ങളിലൂടെ നടക്കുന്ന പദയാത്ര കനത്ത പോലീസ സുരക്ഷയിലാണ് നടക്കുന്നത്. ജനരക്ഷാ യാത്ര നാളെ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

Next Story

Related Stories