ന്യൂസ് അപ്ഡേറ്റ്സ്

പോലീസുകാരെ ഭീഷണിപ്പെടുത്തി: കെ സുരേന്ദ്രന് അറസ്റ്റ് വാറണ്ട്‌, ജയില്‍ മോചനം വൈകും

റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രന് ഇന്ന് ജാമ്യം കിട്ടിയാലും ജയിലില്‍ കഴിയേണ്ടി വരും

പോലീസുകാരെ ഭീഷണിപ്പെടുത്തിയ കേസില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ കേസ്. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട്‌ അയച്ചത്. കണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ഡിവൈഎസ്പിയെയും സിഐയെയും ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി ഹാജരാകാത്ത കേസിലാണ് വാറണ്ട്‌.

കണ്ണൂരില്‍ ബിജെപി മാര്‍ച്ചിനിടെ പോലീസുകാരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. റിമാന്‍ഡില്‍ കഴിയുന്ന സുരേന്ദ്രന് ഇന്ന് ജാമ്യം കിട്ടിയാലും ജയിലില്‍ കഴിയേണ്ടി വരും. അതേസമയം സുരേന്ദ്രന്റെയും നിലയ്ക്കലില്‍ നിന്ന് അറസ്റ്റിലായ 69 തീര്‍ത്ഥാടകരുടെയും ജാമ്യാപേക്ഷ ഇന്ന് പത്തനംതിട്ട മുന്‍സിഫ് കോടതി പരിഗണിക്കും. ജാമ്യാപേക്ഷകളില്‍ പോലീസ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സിഖ് കൂട്ടക്കൊല, ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന്‍, ‘ഭാരത യക്ഷി’; ചരിത്രം വീണ്ടും വായിക്കേണ്ട കാലമായിരിക്കുന്നു

കെ കരുണാകരന്റെ കണ്ണിലുണ്ണിയായ ഷാനവാസ്; ലീഡര്‍ക്കെതിരെ കൊട്ടാരവിപ്ലവം നടത്തിയ തിരുത്തല്‍വാദി ഷാനവാസ്

‘കോടതി വിധി അംഗീകരിക്കാത്തവര്‍ പൗരത്വം ഉപേക്ഷിക്കണം’ : വി മുരളീധരന്റെ പഴയ പ്രസ്താവന തിരിഞ്ഞു കൊത്തുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍