UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല കേസില്‍ ഹാജരാകാനാകില്ലെന്ന് ആര്യാമ സുന്ദരം: പിന്നില്‍ എന്‍എസ്എസ് എന്ന് ആരോപണം

2007ല്‍ ശബരിമല കേസില്‍ എന്‍എസ്എസിന് വേണ്ടി വാദിച്ച അഭിഭാഷകനാണ് ആര്യാമ സുന്ദര്‍

ശബരിമല കേസില്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരാകാനിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ ആര്യമ സുന്ദരം പിന്മാറി. സമ്മര്‍ദ്ദം കാരണം ശബരിമല കേസില്‍ ഹാജരാകാനാകില്ലെന്നാണ് ആര്യാമ അറിയിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് ശബരിമല കേസ് നാളെ കേള്‍ക്കാനിരിക്കെയാണ് ഈ പിന്മാറ്റമെന്നത് ശ്രദ്ധേയമാണ്.

പ്രമുഖ സമുദായ സംഘടനയുടെ സമ്മര്‍ദ്ദമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ എ പത്മകുമാര്‍ ആരോപിച്ചു. ആര്യാമയുടെ അവസാന നിമിഷത്തെ പിന്മാറ്റം ദുരൂഹമാണെന്നാണ് പത്മകുമാര്‍ പറയുന്നത്. 2007ല്‍ ശബരിമല കേസില്‍ എന്‍എസ്എസിന് വേണ്ടി വാദിച്ച അഭിഭാഷകനാണ് ആര്യാമ സുന്ദര്‍. യുവതീ പ്രവേശന വിധിക്കെതിരെ 45 പുനഃപരിശോധന ഹര്‍ജികളാണ് നാളെ കോടതിപരിഗണിക്കുന്നത്.

സ്ത്രീ പ്രവേശനം തടയുന്നതിന് കോടതിയലക്ഷ്യ നടപടികള്‍ ആവശ്യപ്പെട്ട് മൂന്ന് സ്ത്രീകളും കേസില്‍ കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹര്‍ജികളെല്ലാം സുപ്രിംകോടതി ആവശ്യപ്പെട്ടാല്‍ ആര്യാമ വഴി നിലപാട് അറിയിക്കാനായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ശബരിമല വിധിയില്‍ ദേവസ്വം ബോര്‍ഡ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിക്കുന്ന വര്‍ഗീയ സംഘടനകളും അഭിഭാഷകരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആര്യാമ സുന്ദരത്തിന് പകരം മറ്റൊരു അഭിഭാഷകന്‍ ഹാജരാകുമെന്ന് പത്മകുമാര്‍ അറിയിച്ചു. സുപ്രിംകോടതി നാളെ എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ദേവസ്വം ബോര്‍ഡിന് കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും നിലപാട് വ്യക്തമാക്കുകയെന്ന് പത്മകുമാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായാണ് ആര്യമ സുന്ദരത്തെ നിയോഗിച്ചത്.

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

ശബരിമല ഫോട്ടോ ഷൂട്ടുകാരനെ പോലീസ് പിടിച്ചു:എന്നിട്ടും കുപ്രചരണം അവസാനിപ്പിക്കാതെ ഡല്‍ഹി ബിജെപി

തന്ത്രി കുടുംബത്തിലെ ആ ‘ആരോ’ ആരാണ്? ഹൈക്കോടതി ഹര്‍ജിയില്‍ ‘തന്ത്രി വിളിച്ചു’ എന്നാവര്‍ത്തിച്ച് ശ്രീധരന്‍ പിള്ള

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍