ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ ഗാന്ധിജിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം

പ്രതിമയുടെ മുകളില്‍ കയറിയിരുന്ന അജ്ഞാതന്‍ കണ്ണടയും മാലയും നശിപ്പിക്കുകയായിരുന്നു

തളിപ്പറമ്പ് താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഗാന്ധി പ്രതിമയ്ക്ക് നേരെ അജ്ഞാതന്റെ ആക്രണം. ഇന്ന് രാവിലെ എട്ടരയോടെയാണ് ആക്രമണമുണ്ടായത്. പ്രതിമയുടെ മുകളില്‍ കയറിയിരുന്ന അജ്ഞാതന്‍ കണ്ണടയും മാലയും നശിപ്പിക്കുകയായിരുന്നു.

പിന്നീട് പ്രതിമയില്‍ അടിക്കുകയും ചെയ്ത ശേഷം ഇയാള്‍ ഇറങ്ങിപ്പോയി. ഇയാള്‍ നടന്നുപോകുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. രാജ്യവ്യാപകമായി പ്രതിമ തകര്‍ക്കുന്നത് വര്‍ധിക്കുകയാണ്. അതിനാല്‍ തന്നെ പോലീസ് വളരെ ജാഗ്രതയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍