TopTop
Begin typing your search above and press return to search.

സുപ്രിംകോടതിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍; തെരുവിലിറങ്ങിയ ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ആവശ്യം

സുപ്രിംകോടതിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍; തെരുവിലിറങ്ങിയ ജനങ്ങളുടെ വികാരം മാനിക്കണമെന്ന് ആവശ്യം
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രിംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍. കോടതി ജനവികാരം മനസിലാക്കണമെന്നാണ് അറ്റോണി ജനറല്‍ പറയുന്നത്.

ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറയുന്നു. ആയിരക്കണക്കിന് സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. ആ വികാരം മാനിക്കാന്‍ കോടതി തയ്യാറാകണമെന്നും സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ അറ്റോണി ജനറല്‍ പറഞ്ഞു.

സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാകില്ലെന്നും അറ്റോണി ജനറല്‍ പറഞ്ഞു. സ്ത്രീ പ്രവേശനമുണ്ടായാല്‍ ദൈവകോപമുണ്ടാകുമെന്നാണ് വിശ്വാസികള്‍ ചിന്തിരിക്കുന്നത്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരമൊരു ദൈവകോപമാണെന്ന് വിശ്വസിക്കുന്നതായും അറ്റോണി ജനറല്‍ പറഞ്ഞു.

അറ്റോണി ജനറലാകുന്നതിന് മുമ്പ് ദേവസ്വം ബോര്‍ഡിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായിരുന്നത് കെ കെ വേണുഗോപാലായിരുന്നു.

https://www.azhimukham.com/trending-pandalam-palace-step-back-from-sabarimala-protest-a-hit-for-bjp-and-rss/

https://www.azhimukham.com/ordinance-sabarimala-womensentry-supremecourt-verdict/

https://www.azhimukham.com/offbeat-ezhava-women-lalitha-ayyappan-relationship/

Next Story

Related Stories