ന്യൂസ് അപ്ഡേറ്റ്സ്

ശിവദാസന്റെ മരണം അമിത രക്തസ്രാവം മൂലം, തുടയെല്ലില്‍ പൊട്ടല്‍: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ശിവദാസനെ പോലീസ് കൊലപ്പെടുത്തിയതാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

പന്തളത്ത് മരിച്ച ശിവദാസന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അമിത രക്തസ്രാവം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉയര്‍ന്ന സ്ഥലത്തു നിന്നുണ്ടായ വീഴ്ചയാകാം തുടയെല്ല് പൊട്ടാന്‍ കാരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ കാര്യമായ ക്ഷതമോ പരുക്കുകളോ ഇല്ലെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശിവദാസനെ പോലീസ് കൊലപ്പെടുത്തിയതാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. നിലയ്ക്കലിലുണ്ടായ പോലീസ് നടപടിയാണ് ശിവദാസന്റെ മരണത്തില്‍ കലാശിച്ചത്. അതിനാല്‍ ശിവദാസന്‍ ശബരിമല സംരക്ഷണ പ്രക്ഷോഭത്തിന്റെ ബലിദാനിയാണെന്നും ആര്‍എസ്എസ് അവകാശപ്പെടുന്നു. ഇന്ന് പത്തനംതിട്ടയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്. ശിവദാസന്റെ മരണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഉത്തരവാദികളായ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് ബിജെപിയുടെ ആവശ്യം.

ഇതിനിടെ ശിവദാസന്റെ മരണ കാരണം പോലീസ് അല്ലെന്ന് മകന്‍ വ്യക്തമാക്കിയിരുന്നു. 18നാണ് പന്തളത്തെ വീട്ടില്‍ നിന്നും ശിവദാസന്‍ പുറപ്പെട്ടത്. 19ന് ശബരിമല സന്നിധാനത്ത് വച്ച് ഒരു സമരാനുകൂലിയുടെ ഫോണില്‍ നിന്നും വീട്ടിലേക്ക് വിളിക്കുകയും താന്‍ ശബരിമലയിലാണെന്ന് പറയുകയും ചെയ്തു. ശബരിമല നട അടച്ചതിന് ശേഷം സമരക്കാരെല്ലാം പിരിഞ്ഞുപോയിട്ടും ശിവദാസന്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ശബരിമലയില്‍ പോലീസ് നടത്തിയ അക്രമത്തില്‍ ശിവരാജന്‍ അപകടത്തില്‍പ്പെട്ടെന്നും മരിച്ചുവെന്നുമാണ് ബിജെപി പറഞ്ഞു കൊണ്ടിരിക്കുന്നത്. അതേസമയം ഒക്ടോബര്‍ 16, 17 തിയതികളിലാണ് ശബരിമലയില്‍ പോലീസ് നടപടിയുണ്ടായത്.

ശിവദാസന്റെ മരണം; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ആദ്യത്തെ കേസ് ഈ നേതാക്കള്‍ക്കെതിരെ തന്നെ വേണം

‘വഴി നടക്കാന്‍ അനുവദിക്കുന്നില്ല’: പന്തളത്ത് മരിച്ച ശിവദാസന്റെ പരാതി പുറത്ത്

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

19ന് ക്ഷേത്ര ദര്‍ശനത്തിനുശേഷം അച്ഛന്‍ വിളിച്ചു; ശിവദാസന്റെ മകന്റെ മൊഴിയില്‍ പൊളിഞ്ഞത് ബിജെപിയുടെ നുണക്കഥ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍