Top

മനോജ് എബ്രഹാം പോലീസ് നായ: ഐജിയെ തെരുവില്‍ തെറിവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

മനോജ് എബ്രഹാം പോലീസ് നായ: ഐജിയെ തെരുവില്‍ തെറിവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍
ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബിജെപി നടത്തുന്ന സംസ്ഥാന വ്യാപക പ്രതിഷേധത്തിനിടെ ഐജി മനോജ് എബ്രഹാമിനെതിരെ അധിക്ഷേപ വാക്കുകളുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എറണാകുളം എസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയില്‍ ബി ഗോപാലകൃഷ്ണന്‍ മനോജ് എബ്രഹാമിനെ പോലീസ് നായയെന്നാണ് വിളിച്ചത്.

'ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാം എന്ന പോലീസ് നായയാണ്. എന്നിട്ട് അത് അയ്യപ്പഭക്തന്മാരുടെ തലയില്‍ക്കെട്ടിവയ്ക്കാന്‍ നോക്കുന്നു' എന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. സാധാരണ പോലീസ് നായയ്ക്ക് ഒരു അന്തസുണ്ടാകുമെന്നും എന്നാല്‍ അദ്ദേഹത്തിന് അതില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നും ഗോപാലകൃഷ്ണന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. മനോജ് എബ്രഹാമിനെതിരെ പരാതി കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നു. 2500 പോലീസുകാരെത്തിയാല്‍ അതിന്റെ ഇരട്ടി വിശ്വാസികളെ ശബരിമലയില്‍ എത്തിക്കുമെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു.

ശബരിമല തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ സ്ത്രീപ്രവേശനം തടയാന്‍ നാമജപ സമരം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ശബരിമലയിലേക്കെത്തിക്കൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പോലീസുകാരുമുള്‍പ്പെടെയുള്ള സ്ത്രീകളെ ഇവര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തതോടെയാണ് പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയത്. നാമജപ ഘോഷയാത്ര നടത്തിയത് വിശ്വാസികളാണെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും അറസ്റ്റിലായവരിലേറെയും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

https://www.azhimukham.com/trending-difference-between-rahul-gandhis-stand-and-congress-leaders-in-kerala-stand-on-sabarimala-women-entry/

https://www.azhimukham.com/trending-tearful-kananthanam-sureshgopis-formula-for-sabarimala-womenentry-issue-writes-kaantony/

https://www.azhimukham.com/trending-pathetic-political-standard-of-bjp-proved-when-they-introduce-grandson-of-mm-lorence-by-arun/

https://www.azhimukham.com/newsupdate-i-support-womensentry-sabarimala-but-kerala-aparty-stand-different/

Next Story

Related Stories