UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മനോജ് എബ്രഹാമിനെ പോലീസ് നായയെന്ന് വിളിച്ചത് ജനാധിപത്യപരം: കേസ് നിലനില്‍ക്കില്ലെന്ന് ഗോപാലകൃഷ്ണന്‍

ഐ ജിയെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബി ഗോപാലകൃഷ്ണനെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു

ഐ ജി മനോജ് എബ്രഹാമിനെ പോലീസ് നായയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. പോലീസ് നായയെന്ന് വിളിച്ചത് ജനാധിപത്യപരമാണെന്നാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

വ്യക്തിപരമായല്ല അദ്ദേഹത്തിന്റെ സമീപനത്തെയാണ് താനുദ്ദേശിച്ചതെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്. തനിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഐ ജിയെ അധിക്ഷേപിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ബി ഗോപാലകൃഷ്ണനെതിരെ സെന്‍ട്രല്‍ പോലീസ് കേസെടുത്തിരുന്നു. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ എറണാകുളം റേഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഗോപാലകൃഷ്ണന്‍ ഐ ജിയെ അധിക്ഷേപിച്ചത്.

മനോജ് എബ്രഹാം അന്തസില്ലാത്ത പോലീസ് നായയാണെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയത് മനോജ് എബ്രഹാമാണെന്നും എന്നിട്ട് അത് ഭക്തരുടെ മേല്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും ഗോപാലകൃഷ്ണന്‍ ആരോപിക്കുന്നു.

മനോജ് എബ്രഹാമിനെ വെറുതെ വിടില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ ഭീഷണി. ഒരു പ്രൊമോഷന്‍ ലഭിക്കാന്‍ കേന്ദ്ര ട്രിബ്യൂണലില്‍ പോകേണ്ടി വരുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു. അനധികൃതമായി സംഘം ചേര്‍ന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ബിജെപി നേതാക്കളുള്‍പ്പെടെ 200 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗോപാലകൃഷ്ണനുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് പോലീസ്.

മനോജ് എബ്രഹാം പോലീസ് നായ: ഐജിയെ തെരുവില്‍ തെറിവിളിച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

“ഞാന്‍ മതം പറയുകയല്ല, ക്രിസ്ത്യാനിയായ ഒരു പൊലീസുകാരനാണ് അയ്യപ്പന്മാരെ തല്ലിയത്”: ശ്രീധരന്‍ പിള്ള

ഭീഷണിയാണെന്ന് തന്നെ കൂട്ടിക്കോയെന്ന് ഗോപാലകൃഷ്ണന്‍; രോമത്തില്‍ തൊടില്ലെന്ന് അഭിലാഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍