ന്യൂസ് അപ്ഡേറ്റ്സ്

എല്‍ഡിഎഫ് യോഗത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശനം വേണം, എന്‍എസ്എസ് യോഗത്തിലെത്തിയപ്പോള്‍ വേണ്ട: ഇതാണ് ബാലകൃഷ്ണ പിള്ള

എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പിള്ള എല്‍ഡിഎഫ് മുന്നണി അംഗവുമാണ്

ശബരിമല വിഷയത്തില്‍ കേരള കോണ്‍ഗ്രസ് (ബി) നേതാവ് ബാലകൃഷ്ണ പിള്ളയുടെ ഇരട്ടത്താപ്പ്. എല്‍ഡിഎഫ് മുന്നണി യോഗത്തില്‍ സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത അതേ പിള്ള തന്നെ എന്‍എസ്എസ് യോഗത്തില്‍ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന നിലപാടാണ് എടുത്തത്.

എന്‍എസ്എസിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ പിള്ള എല്‍ഡിഎഫ് മുന്നണി അംഗവുമാണ്. ഇതാണ് പിള്ളയെ ഇരട്ടത്താപ്പ് സ്വീകരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് പിള്ള സുപ്രിംകോടതി വിധിയെ അനുകൂലിച്ചത്. എന്നാല്‍ എന്‍എസ്എസിന്റെ പതാകാ ദിനാഘോഷത്തിന് എത്തിയ പിള്ള അവിടെ മറുകണ്ടം ചാടി. സുപ്രിംകോടതി വിധിയായ യുവതീ പ്രവേശനത്തെ എതിര്‍ക്കുന്ന എന്‍എസ്എസിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് പിള്ളയാണ്.

‘അമ്പലം അടച്ചുപൂട്ടും എന്നൊക്കെ പറഞ്ഞാല്‍, ബിജെപിയെ കൊണ്ട് അങ്ങനെയൊക്കെ പറയിക്കുന്നവര്‍ അപകടത്തില്‍പ്പെടും’ എന്നായിരുന്നു കൊല്ലത്ത് എല്‍ഡിഎഫ് വിളിച്ചു ചേര്‍ത്ത വിശദീകരണ യോഗത്തില്‍ പിള്ള പറഞ്ഞത്. ഇത് എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണെന്ന് നേതൃത്വം വിലയിരുത്തിയിരുന്നു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ബാലകൃഷ്ണ പിള്ളയെ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് പിള്ള എന്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ആചാര സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.

കോട്ടയം ജില്ല പട്ടിണിരഹിത ജില്ലയായെന്നോ? ആ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ താമസിച്ച ഞങ്ങള്‍ സമ്മതിക്കില്ല

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

വട്ടമിട്ട് പറന്ന ശ്രീകൃഷ്ണ പരുന്തിന് പിന്നാലെ രണ്ട് വര്‍ഷം മുമ്പ് മരിച്ച സ്ത്രീയും നാമജപ ഘോഷയാത്രയില്‍!

പിണറായിക്കെതിരെ ജാതി അധിക്ഷേപം വീണ്ടും; ‘ആ ചോ കൂ..മോന്റെ മോന്തയടിച്ച് പറിക്കണ’മെന്ന് ശബരിമല സമരക്കാര്‍

ഇല്ലെങ്കില്‍ ഏതെങ്കിലും ഇല്ലമുറ്റത്ത് അച്ചികളായി കഴിഞ്ഞുകൂടിയേനെ; നായർ സമുദായാഭിമാനികളോട് ചില ചോദ്യങ്ങൾ-ജെ ദേവിക എഴുതുന്നു

വിമോചന സമരത്തിന്റെ മേല്‍മുണ്ടും പുതച്ചിരിക്കുന്ന സുകുമാരന്‍ നായര്‍ക്ക് വെള്ളാപ്പള്ളിയെന്ന കേരളത്തിന്റെ മറുപടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍