Top

അവിടെ രക്തവും ശരീരഭാഗങ്ങളും ചിതറിക്കിടക്കുകയായിരുന്നു; ദുബായ് ബസപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി സംസാരിക്കുന്നു

അവിടെ രക്തവും ശരീരഭാഗങ്ങളും ചിതറിക്കിടക്കുകയായിരുന്നു; ദുബായ് ബസപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി സംസാരിക്കുന്നു
12 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 17 പേരുടെ മരണത്തിന് ഇടയാക്കിയ ദുബായ് ബസപകടം നടന്ന സ്ഥലത്ത് രക്തവും ശരീര ഭാഗങ്ങളും ചിതറിക്കിടക്കുകയായിരുന്നെന്ന് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട മലയാളി. ഖലീജ് ടൈംസിനോടാണ് ഇദ്ദേഹം സംസാരിച്ചത്. മുഖത്ത് നിസാര പോറലുകളോടെയാണ് നിഥിന്‍ ലാജി എന്ന 29കാരന്‍ സംസാരിച്ചത്.

ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നും ദുബായിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ ഇടതുവശത്ത് ഇരുന്നവരാണ് മരിച്ചത്. അല്‍ റാഷിദിയ എക്‌സിറ്റിലെ സൈന്‍ ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. വിവിധ രാജ്യങ്ങളിലുള്ള 31 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ബസിന്റെ ഇടതുഭാഗം സൈന്‍ ബോര്‍ഡില്‍ ഇടിച്ചു കയറുകയായിരുന്നു. ബസുകള്‍ക്ക് പ്രവേശന അനുമതിയില്ലാത്ത റോഡാണ് ഇത്.

താന്‍ ബസിന്റെ വലതുവശത്തായിരുന്നുവെന്നും അതിനാലാണ് ജീവന്‍ രക്ഷപ്പെട്ടതെന്നും ഇയാള്‍ പറയുന്നു. ചുറ്റലും നിലവിളിയും ശ്വാസത്തിന് വേണ്ടിയുള്ള കിതപ്പുമായിരുന്നു. ബസിലെ സീറ്റിലും തറയിലുമെല്ലാം രക്തം ചിതറി തെറിച്ചു. ആംബുലന്‍സും പോലീസും എത്തിയാണ് ലാജിയെ ബസിന് പുറത്തെത്തിച്ചത്. ബസില്‍ രണ്ട് ഡ്രൈവര്‍മാര്‍ ഉണ്ടായിരുന്നതായും ലാജി പറഞ്ഞു.

സിദാന്‍ ഫിറോസ് എന്നയാള്‍ ഈദുല്‍ഫിത്തര്‍ ആഘോഷത്തിലായിരുന്നു. ഇയാളുടെ മാതാപിതാക്കള്‍ അപകടത്തില്‍ മരിച്ചു. അച്ഛന്‍ അപട സ്ഥലത്ത് വച്ചും അമ്മ രേഷ്മ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. മനിഷ എന്ന യുവതിയ്ക്ക് തന്റെ ഭര്‍ത്താവ് വിക്രം താക്കൂറിനെയും സഹോദരി റോഷ്‌നിയെയും അപകടത്തില്‍ നഷ്ടമായി. ഓഫീസിലെ ജോലികള്‍ തീരാത്തതിനാല്‍ അവസാന നിമിഷമാണ് ഇവര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തത്.

തൃശൂര്‍ സ്വദേശി കിരണ്‍ ജോണിയാണ് മരിച്ച മറ്റൊരു മലയാളി. മെക്കാനിക്കല്‍ എന്‍ജിനിയറായ ഇയാള്‍ എട്ട് മാസം മുമ്പാണ് ജോലി കിട്ടി യുഎഇയില്‍ എത്തിയത്. ഇയാളുടെ സഹോദരനും ദുബായിലുണ്ടെങ്കിലും മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്ന് സുഹൃത്ത് അനൂപ് അറിയിച്ചു. തിരുവനന്തപുരം സ്വദേശി ദീപകുമാറിന്റെ ഭാര്യ ആതിരയെ ഇദ്ദേഹത്തിന്റെ മരണം അറിയിച്ചിട്ടില്ല. ആതിരയും നാല് വയസ്സുള്ള മകളും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.

പതിനഞ്ച് പേരാണ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതെന്ന് ദുബൈ പോലീസും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ എംവസലാത്തും അറിയിച്ചു. ആശുപത്രിയിലെത്തിച്ച 16 പേരില്‍ രണ്ട് പേര്‍ കൂടി പിന്നീട് മരിച്ചു. ആശുപത്രിയിലെത്തിച്ച ആറ് പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ഇവരെ കൂടാതെ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കൂടിയുണ്ട്. എട്ട് പേര്‍ ആശുപത്രി വിട്ടു.

അപകടത്തില്‍ ബസിന്റെ ഇടതുവശം പൂര്‍ണമായും തകര്‍ന്നു. അനുവദനീയമായ വേഗതയായ 40 കിലോമീറ്ററിലും കൂടിയ സ്പീഡിലായിരുന്നു ബസെന്ന് പോലീസ് അറിയിച്ചു. ബസ് ഓടിച്ചിരുന്ന ഒമാന്‍ സ്വദേശി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

read more:‘ഒക്കെ ജോയ് എബ്രഹാമിന്റെ കുടിലബുദ്ധി’; എപ്പോള്‍ വേണമെങ്കിലും പൊട്ടാവുന്ന അവസ്ഥയില്‍ കേരള കോണ്‍ഗ്രസ്

Next Story

Related Stories