Top

പീഡനാരോപണം: കുറ്റം മറച്ചുവച്ചതിന്‌ രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി

പീഡനാരോപണം: കുറ്റം മറച്ചുവച്ചതിന്‌ രേവതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി
സിനിമ ചിത്രീകരണത്തിനിടെ പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന നടി രേവതിയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് പോലീസില്‍ പരാതി. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനവിവരം മറച്ചുവച്ചതിന് രേവതിക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കണ്ടെത്തി കേസെടുക്കണമെന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന് മുന്നില്‍ പരാതി ലഭിച്ചിരിക്കുന്നത്. അഭിഭാഷകനായ ജിയാസ് ജമാലാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്. ഡബ്ല്യൂസിസി അംഗങ്ങള്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിനിമയിലെ ചൂഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിനിടെയാണ് പതിനേഴുകാരി പീഡനത്തിന് ഇരയായ കാര്യം രേവതി വെളിപ്പെടുത്തിയത്.

https://www.azhimukham.com/trending-why-dileep-cant-omit-from-unnikrishnans-movie/

https://www.azhimukham.com/cinema-revathy-against-mohanlal/

https://www.azhimukham.com/trending-i-have-to-do-more-no-time-to-waste/

https://www.azhimukham.com/cinema-17-year-old-girl-knocked-and-cried-for-escape-in-my-door/


Next Story

Related Stories