ന്യൂസ് അപ്ഡേറ്റ്സ്

രഹന ഫാത്തിമ ബിനീഷ് കോടിയേരിയുടെ രണ്ടാം ഭാര്യയാണെന്ന് പറഞ്ഞ ശോഭാ സുരേന്ദ്രനെതിരെ കേസ്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചതിന് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് ശോഭയ്‌ക്കെതിരെയുള്ളത്

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അപവാദ പ്രചരണം നടത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസെടുത്തു. മുഹമ്മ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ശബരിമലയില്‍ കയറാന്‍ ശ്രമിച്ച രഹന ഫാത്തിമ കോടിയേരിയുടെ മകന്‍ ബിനീഷിന്റെ രണ്ടാം ഭാര്യയാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്.

ഡിവൈഎഫ്‌ഐ തണ്ണീര്‍മുക്കം മേഖലാ സെക്രട്ടറി എ എസ് സുജിത്താണ് പരാതി നല്‍കിയത്. ശോഭയുടെ പ്രസംഗം കേരള കൗമുദി ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുജിത് പരാതി നല്‍കാന്‍ തീരുമാനിച്ചത്. ചേര്‍ത്തല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെയാണ് കേസ്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചതിന് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് ശോഭയ്‌ക്കെതിരെയുള്ളത്.

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

രാഹുല്‍ ഈശ്വറിന്റെ രോമത്തിന് കാവല്‍ നില്‍ക്കുന്ന ‘കോജെപി’ നേതാവ് അജയ് തറയില്‍

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

എടുത്ത് ചാടി, ഒറ്റയടിക്ക് എല്ലാം നടത്തിക്കളയാം എന്ന് കരുതരുത്; രഹന ഫാത്തിമ ശബരിമലയില്‍ പോയതിനെക്കുറിച്ച് കെ അജിത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍