ന്യൂസ് അപ്ഡേറ്റ്സ്

ഐഎസ്ആര്‍ഒ ചാരക്കേസ്: അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ

ഉദ്യോഗസ്ഥര്‍ വീടുവിറ്റായാലും നഷ്ടപരിഹാരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ്

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രിംകോടതിയെ അറിയിച്ചു. നമ്പി നാരായണനെ കുരുക്കിയത് അന്വേഷിക്കാമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. അദ്ദേഹത്തെ കേസില്‍ കുരുക്കി പീഡിപ്പിക്കുകയായിരുന്നെന്നും സിബിഐ കോടതിയെ അറിയിച്ചു.

കസ്റ്റഡി പീഡനം നടന്നതായും സിബിഐ വ്യക്തമാക്കി. അതേസമയം ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ നിരീക്ഷണം. ഉദ്യോഗസ്ഥര്‍ വീടുവിറ്റായാലും നഷ്ടപരിഹാരം നല്‍കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുന്നത് പരിഗണിക്കും. കേസിലെ വാദം ഉച്ചയ്ക്ക് ശേഷം തുടരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍