TopTop
Begin typing your search above and press return to search.

മന്ത്രിമാര്‍ വിദേശയാത്ര നടത്തേണ്ട; പ്രളയ ധനസമാഹരണത്തിനുള്ള വഴി തടഞ്ഞ് കേന്ദ്രം

മന്ത്രിമാര്‍ വിദേശയാത്ര നടത്തേണ്ട; പ്രളയ ധനസമാഹരണത്തിനുള്ള വഴി തടഞ്ഞ് കേന്ദ്രം
പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ധനസമാഹരണം നടത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്താനിരുന്ന വിദേശയാത്രയ്ക്ക് തടയിട്ട് കേന്ദ്രസര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ വിദേശയാത്ര അനുവദിച്ചെങ്കിലും മന്ത്രിമാര്‍ക്ക് വിദേശയാത്ര നടത്താന്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിക്കൊപ്പം 17 മന്ത്രിമാരാണ് വിദേശയാത്രയ്ക്ക് അനുമതി ചോദിച്ചത്. ഈ അപേക്ഷകള്‍ ഒരുമിച്ചാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചതും. എന്നാല്‍ മുഖ്യമന്ത്രിക്ക് മാത്രം അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ് വന്നത്. അതും കര്‍ശന നിബന്ധനകളോടെയാണ് അനുമതി. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും വിദേശ ഫണ്ട് സ്വീകരിക്കരുതെന്നുമാണ് നിര്‍ദ്ദേശം.

ഈമാസം 18 മുതലാണ് വിദേശയാത്ര തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ മാത്രമേ പങ്കെടുക്കാവൂവെന്നും ഔദ്യോഗിക യോഗങ്ങളില്‍ പങ്കെടുക്കരുതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്ന നിബന്ധനയില്‍ പറയുന്നു.

അതേസമയം വായ്പ പരിധിയുടെ കാര്യത്തിലും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. കേന്ദ്രം പരിധി ഉയര്‍ത്താതെ കേരളത്തിന് വായ്പയെടുക്കാനാകില്ല.കേരളത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതിനുള്ള അനുമതിയും വൈകിപ്പിക്കുകയാണ്. ഇക്കാരണത്താല്‍ തന്നെ ലോകബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ്.

https://www.azhimukham.com/offbeat-pinarayi-vijayan-leading-front-rescue-flood-kerala-analysis-ribin-writes/

https://www.azhimukham.com/offbeat-requesting-army-for-evacuation-foolishness-rubin-writes/




Next Story

Related Stories