ന്യൂസ് അപ്ഡേറ്റ്സ്

എല്ലാക്കാര്യങ്ങളും എക്‌സിക്യൂട്ടീവ് കൂടി തീരുമാനിക്കാന്‍ പറ്റില്ല: സുധീരനോട് ചെന്നിത്തല

യുഡിഎഫും കോണ്‍ഗ്രസും തിരിച്ചുവരുമെന്നും ഇനിയും വലിയ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല

രാജ്യസഭാ സീറ്റ് തര്‍ക്കത്തില്‍ വിശദീകരണവുമായി വി എം സുധീരനും രംഗത്ത്. വസ്തുത അറിയാതെ വിവാദം ഉണ്ടാക്കരുതെന്നും സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴും ഇത്തരം തീരുമാനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫും കോണ്‍ഗ്രസും തിരിച്ചുവരുമെന്നും ഇനിയും വലിയ തീരുമാനമുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വസ്തുതകള്‍ അറിയാത്തതിനാലാണ് രാജ്യസഭാ സീറ്റ് വിഷയത്തില്‍ ചിലര്‍ പ്രകിഷേധിക്കുന്നത്. മാണിക്ക് 2021ല്‍ കൊടുക്കേണ്ടത് 18ല്‍ കൊടുത്തുവെന്നേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെഗറ്റീവ് ന്യൂസിനോട് താല്‍പര്യമുള്ളതിനാലാണ് മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ വിവാഗദമുണ്ടാക്കുന്നത്.

ഞാനും സുധീരനും ഉമ്മന്‍ ചാണ്ടിയും അഞ്ച് മിനിറ്റു കൊണ്ട് തീരുമാനമെടുത്തിട്ടുണ്ട്. അതാണ് കൊല്ലം സീറ്റ് പ്രേമചന്ദ്രന് വിട്ടുകൊടുക്കാനുള്ള തീരുമാനം. വീരേന്ദ്രകുമാറിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. ചില കാര്യങ്ങള്‍ കെപിസിസി എക്‌സിക്യൂട്ടീവ് വിളിച്ച് തീരുമാനിക്കാനുള്ളതല്ലെന്നും ചെന്നിത്തല പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍