ദിനംപ്രതി വളരുമ്പോഴും ഉപഭോക്താക്കളുടെ സ്വകാര്യത ഇല്ലാതാകുന്നതിനാല്‍ ഫേസ്ബുക്ക് പിരിച്ച് വിടുന്നതാകും ഉചിതമെന്ന് സഹസ്ഥാപകന്‍ ക്രിസ് ഹ്യൂസ്. വാട്സ്ആപ്പിലെ വിവരങ്ങള്‍ ചോര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് ക്രിസ് ഹ്യൂസ് ഇക്കാര്യം വ്യക്തമാക്കിയത്.
വര്‍ഗീയതയും, തീവ്ര ആശയങ്ങളും ഫേയ്സ്ബുക്ക് വഴി വന്‍തോതില്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്നും. ആളുകള്‍ ഇത് എങ്ങനെയെല്ലാം ഉപയോഗിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഫേസ്ബുക്കിന് ലോകത്തിലെ 200കോടി ആളുകളുടെ ആശയവിനിമയം നിരീക്ഷിക്കാന്‍ കഴിയും. വലിയൊരു ഡാറ്റാബാങ്ക് ഫേസ്ബുക്കിന്റെ കയ്യിലുണ്ട്. ഇത് അപകടകരമാണെന്നും ക്രിസ് സൂചിപ്പിക്കുന്നുണ്ട്.
ക്രിസ് ഉന്നയിച്ച വാദങ്ങളെ ഫെസ്ബുക്ക് മേദാവി സുക്കര്‍ബര്‍ഗ് നിരാകരിച്ചു. വിശ്വാസ്യത ഒന്നുകൊണ്ടുമാത്രമാണ് കമ്പനി ഇത്രയുംനാള്‍ പിടിച്ചുനിന്നതെന്നും അദേഹം മറുപടി നല്കി.
read more:കാസറഗോഡ് മണ്ഡലത്തിലെ നാല് മണ്ഡലങ്ങളില്‍ റീപോളിംഗ്? തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം ഉടന്‍