ട്രെന്‍ഡിങ്ങ്

ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനം: ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോണി ജനറലിന്റെ ഉപദേശം തേടി

Print Friendly, PDF & Email

ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക വാദം കേള്‍ക്കലിന് മുന്നോടിയായാണ് കൂടിക്കാഴ്ച

A A A

Print Friendly, PDF & Email

സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്ന് ആരോപിച്ച് പത്രസമ്മേളനം വിളിച്ചു ചേര്‍ത്തതിന് പിന്നാലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അറ്റോണി ജനറല്‍ കെകെ വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ചീഫ് ജസ്റ്റിസിന്റെ പ്രത്യേക വാദം കേള്‍ക്കലിന് മുന്നോടിയായാണ് കൂടിക്കാഴ്ച.

സുപ്രിംകോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജിയായ ജെ ചെലമേശ്വര്‍ സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയായി നടത്തുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടുവെന്നാണ് ആരോപിച്ചത്. രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്തുന്നതിന് സുപ്രിംകോടതിയുടെ പ്രവര്‍ത്തനം ചിട്ടയായി നടക്കണമെന്ന് അദ്ദേഹം അറിയിച്ചു. ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യുന്ന കാര്യം രാജ്യത്തെ ജനങ്ങളാണ് തീരുമാനിക്കേണ്ടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, മദന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് സുപ്രിംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്.

രാജ്യം തീരുമാനിക്കട്ടെ; സുപ്രീംകോടതിയില്‍ കലാപം, ചീഫ് ജസ്റ്റിസിനെതിരെ ജഡ്ജിമാര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍