ന്യൂസ് അപ്ഡേറ്റ്സ്

നിഷ ജോസിനെതിരെ ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ പരാതി തള്ളി

Print Friendly, PDF & Email

ഷോണ്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്ര

A A A

Print Friendly, PDF & Email

ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസിനെതിരെ പി സി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് നല്‍കിയ പരാതി പോലീസ് തള്ളി. ഷോണ്‍ നല്‍കിയ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷണം നടത്താനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്ര പറഞ്ഞു.

നിഷയുടെ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തില്‍ ആരോപിക്കപ്പെടുന്ന രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തണമെന്നും പരാമര്‍ശത്തിന്റെ പേരില്‍ തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രചരണം നടക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പരാതി. എന്നാല്‍ നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്നാണ് പോലീസിന്റെ നിലപാട്.

ട്രെയിനില്‍ വച്ച് കോട്ടയത്തുള്ള പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ അപമാനിച്ചെന്നാണ് നിഷ പുസ്തകത്തില്‍ എഴുതിയത്. ഇത് ഷോണ്‍ ആണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മത്സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത പരക്കുന്നുണ്ടെന്നും ഇതറിഞ്ഞ മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ രാഷ്ട്രീയ നീക്കമാണ് ഇതെന്നുമാണ് പിസി ജോര്‍ജ്ജ് പ്രതികരിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍