TopTop

സി ഒ ടി നസീറിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്

സി ഒ ടി നസീറിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറെന്ന് കോണ്‍ഗ്രസ്
സി ഒ ടി നസീറിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്ന് കണ്ണൂര്‍ ഡിസിസി. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയാണ് ഇക്കാര്യം അറിയിച്ചത്. ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന് ശേഷം മുതല്‍ താന്‍ പാര്‍ട്ടിക്കുള്ളിലെ സാഹചര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് നസീര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് പാച്ചേനി വ്യക്തമാക്കി.

അതേസമയം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കെപിസിസിയാണെന്നും പാച്ചേനി കൂട്ടിച്ചേര്‍ത്തു. ഒരിക്കലും ഒരു അബ്ദുള്ളക്കുട്ടിയാകില്ല നസീര്‍ എന്നും പാച്ചേനി വിലയിരുത്തുന്നു. നസീറിന് രാഷ്ട്രീയ അഭയം നല്‍കാന്‍ തയ്യാറാണെന്നാണ് കെ സുധാകരനും പറഞ്ഞത്.

read more:കേരള എക്‌സ്പ്രസില്‍ നാലു യാത്രക്കാര്‍ കൊടുംചൂടില്‍ മരിച്ചു

Next Story

Related Stories