TopTop
Begin typing your search above and press return to search.

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ എംകെ രാഘവന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചും വീട് കയറിയും കോണ്‍ഗ്രസുകാര്‍

ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ എംകെ രാഘവന് വേണ്ടി പോസ്റ്റര്‍ ഒട്ടിച്ചും വീട് കയറിയും കോണ്‍ഗ്രസുകാര്‍
കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പേ എംകെ രാഘവനെ ഉയര്‍ത്തിക്കാട്ടി കോഴിക്കോട് ബാലുശേരിയില്‍ പോസ്റ്ററുകള്‍. രാഘവന് വേണ്ടി വീടുകള്‍ കയറിയുള്ള പ്രചരണവും ആരംഭിച്ചിട്ടുണ്ട്.

ബാലുശേരി മഞ്ഞപ്പാലം, പനങ്ങാട് എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ പതിച്ചത്. കൈപ്പത്തി ചിഹ്നമുള്ള പോസ്റ്റുകള്‍ കവലകളിലും വീടുകളിലും മതിലുകളിലും ഒട്ടിച്ചു തുടങ്ങി. രാഘവന് വേണ്ടി പ്രചരണം ആരംഭിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദ്ദേശം നല്‍കിയതായാണ് അറിയുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയും വോട്ട് അഭ്യര്‍ത്ഥന നടക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ നടന്ന ജനമാഹായാത്രയ്ക്കിടെ കെപിസിസി ആധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ രാഘവന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിരുന്നു. പൗരസ്വീകരണങ്ങള്‍ സംഘടിപ്പിച്ച് ഡിസിസി നേതൃത്വവും രാഘവന് വേണ്ടി രംഗത്തുണ്ട്.

Next Story

Related Stories