സിനിമാ വാര്‍ത്തകള്‍

‘രണ്ടാമൂഴം’ തിരക്കഥ സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്

സിനിമ ഉപേക്ഷിക്കില്ലെന്ന്‌ വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്റെ പ്രതികരണം പുറത്ത് വന്നതിന് പിറകെയാണ് കോടതിയുടെ വിലക്ക്

എം ടിയുടെ രണ്ടാമൂഴം നോവലിന്റെ തിരക്കഥ സിനിമയാക്കുന്നതിന് കോടതിയുടെ വിലക്ക്. ആയിരം കോടി മുതല്‍ മുടക്കില്‍ പ്രഖ്യാപിച്ച സിനിമയുടെ തിരക്കഥ ഉപയോഗിക്കരുതെന്നാണ് കോഴിക്കോട് മുന്‍സിഫ് കോടതിയുടെതാണ് ഉത്തരവ്. സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനന്തമായി നീളുന്നെന്നത് കരാര്‍ ലംഘനമാണെന്ന് ആരോപിച്ച് സിനിമയുടെ തിരക്കഥാ കൃത്തുകൂടിയായ എംടി വാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി നടപടി. ഹരജി ഈമാസം 23 ന് കോടതി വീണ്ടും പരിഗണിക്കും.

സിനമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ടായിരുന്നു എം ടി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി കൈപ്പറ്റിയ പണം തിരിച്ചുനല്‍കാമെന്നും ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രണ്ടാമുഴം എന്ന സിനിമ ഉപേക്ഷിക്കില്ലെന്ന്‌ വ്യക്തമാക്കി സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്റെ പ്രതികരണം പുറത്ത് വന്നതിന് പിറകെയാണ് കോടതിയുടെ വിലക്ക്. എംടിയെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും, എംടിയെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുമെന്നുമായിരുന്നു അദ്ദേഹം നേരത്തെ വാര്‍ത്തകളോട് പ്രതികരിച്ചത്്. തന്റെ ഫേസ് ബുക്ക് പേജിലായിരുന്നു സംവിധായകന്റെ പ്രതികരണം.

മോഹന്‍ലാല്‍, താങ്കളെ എനിക്ക് വേണ്ടത്ര അറിയില്ലായിരുന്നു; ക്ഷമ ചോദിച്ച് കെആര്‍കെ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍