ട്രെന്‍ഡിങ്ങ്

പിറവത്ത് സംഘര്‍ഷാവസ്ഥ: ആത്മഹത്യാ ഭീഷണി മുഴക്കി വിശ്വാസികള്‍ പള്ളിക്ക് മുകളില്‍

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പള്ളിയുടെ മുകളില്‍ കയറി താഴേക്ക് ചാടുമെന്നും ദേഹത്ത് തീ കൊളുത്തുമെന്നും പറഞ്ഞ് നില്‍ക്കുന്നത്

പിറവം പള്ളിയുടെ ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കാന്‍ പോലീസ് എത്തിയപ്പോള്‍ ആത്മഹത്യാ ഭീഷണിയുമായി വിശ്വാസികള്‍. പള്ളിയുടെ മുകളില്‍ കയറി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മണ്ണെണ്ണ ഒഴിച്ച് നില്‍ക്കുകയാണ്.

പോലീസ് പള്ളിയ്ക്കുള്ളില്‍ കയറാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് വിശ്വാസികള്‍ അറിയിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് പള്ളിയുടെ മുകളില്‍ കയറി താഴേക്ക് ചാടുമെന്നും ദേഹത്ത് തീ കൊളുത്തുമെന്നും പറഞ്ഞ് നില്‍ക്കുന്നത്. പള്ളിയ്ക്ക് മുന്നില്‍ പോലീസ് എത്തിയതോടെ ഇവര്‍ വലിയ വടം ഉപയോഗിച്ച് പള്ളിയുടെ ഗേറ്റ് അടയ്ക്കുകയും മുദ്രാവാക്യം വിളികളുമായി ഗേറ്റില്‍ തടിച്ചു കൂടുകയുമായിരുന്നു.

ഇതിനിടെ ഏതാനും പേര്‍ പള്ളിയില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കാനും ആരംഭിച്ചു. യാക്കോബായ, ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ പള്ളിയുടെ ഉടമസ്ഥതയെ ചൊല്ലി നില്‍ക്കുന്ന തര്‍ക്കമാണ് ഇവിടെയുള്ളത്. ഓര്‍ത്തഡോക്‌സ് വിഭാഗമാണ് പള്ളിയുടെ അവകാശിയെന്ന് സുപ്രിംകോടതി വിധിച്ചിരുന്നു. ഈ വിധി നടപ്പാക്കത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമുണ്ടായി. നാളെയാണ് ഈ കേസില്‍ എന്ത് നിലപാടെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതി വിശദീകരണം നല്‍കേണ്ടിയിരുന്നത്.

ഈ സാഹചര്യത്തിലാണ് പള്ളിക്ക് മുന്നില്‍ യാക്കോബായ വിശ്വാസികള്‍ തടിച്ചുകൂടിയത്. കൂടുതല്‍ സ്ത്രീകള്‍ പള്ളിയുടെ മുകളില്‍ കയറി കൈവരിയില്‍ നിന്നും ചാടുമെന്ന് ഭീഷണി മുഴക്കുകയാണ്. പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ട് ആത്മഹത്യാ ഭീഷണി മുഴക്കുന്നവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇവര്‍ വഴങ്ങുന്നില്ല. അഞ്ചോ ആറോ സ്ത്രീകള്‍ പള്ളിക്ക് മുകളില്‍ കയറിയിട്ടുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ഇത്ര തിടുക്കത്തില്‍ പോലീസ് ഇവിടേക്ക് വരേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് വൈദികര്‍ പറയുന്നത്. തങ്ങള്‍ക്ക് പറയാനുള്ളതും നാളെ ഹൈക്കോടതി കേള്‍ക്കാനിരിക്കുകയാണെന്നാണ് ഇവരുടെ വാദം.

‘പിറവം പള്ളി പൊളിക്കാനുള്ള വിധി പിണറായി എന്താ നടപ്പാക്കാത്തത്?’ ഇങ്ങനെ ചോദിക്കുന്നവര്‍ ഈ കുറിപ്പ് വായിക്കുക

പിറവം പള്ളി തര്‍ക്ക കേസ്; ചീഫ് സെക്രട്ടറിക്ക് എതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു

പിറവം പള്ളി വിധിയുമായി ശബരിമല കേസിനെ താരതമ്യം ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

പിറവം പള്ളി കേസ് : സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍