TopTop
Begin typing your search above and press return to search.

സംസ്ഥാനത്ത് ഇന്ധന വില റെക്കോര്‍ഡ് നിരക്കില്‍

സംസ്ഥാനത്തെ പെട്രോള്‍, ഡിസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. 2013 സെപ്തംബര്‍ 13ന് ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.43 രൂപയും ഡീസല്‍ വില 71.29 രൂപയുമായി.

മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 82.43 രൂപയാണ്. മറ്റ് ജില്ലകളിലെയും പെട്രോള്‍, ഡീസല്‍ വില ഇതിനോട് സമാനമാണ്. മാര്‍ച്ച് 17 മുതല്‍ ഡീസലിന്റെയും പെട്രോളിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോള്‍ വിലയില്‍ രണ്ട് രൂപയ്ക്ക് മുകളിലുമാണ് വില വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 16 മുതലാണ് ഇന്ധനവില ഓരോ ദിവസവും മാറാന്‍ തുടങ്ങിയത്. അന്ന് 68.26, 58.39 എന്നിങ്ങനെയായിരുന്നു പെട്രോള്‍, ഡീസല്‍ വില.


Next Story

Related Stories