TopTop

വ്യാജ തെളിവുകള്‍ ഉണ്ടാക്കി കുടുക്കി, ബെഹ്‌റയ്ക്കും സന്ധ്യക്കുമെതിരേ ആരോപണം; സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ദിലീപ്

വ്യാജ തെളിവുകള്‍ ഉണ്ടാക്കി കുടുക്കി, ബെഹ്‌റയ്ക്കും സന്ധ്യക്കുമെതിരേ ആരോപണം; സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്. സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് കത്ത് നല്‍കിയിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് കത്ത് നല്‍കിയത്. കത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, എഡിജിപി ബി സന്ധ്യ എന്നിവര്‍ക്കെതിരേ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. വ്യാജ തെളിവ് ഉണ്ടാക്കി തന്നെ കുടുക്കുകയാണെന്നാണ് ദിലീപ് ആരോപിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 86 ദിവസത്തെ ജയില്‍ വാസത്തിനുശേഷമാണ് ദിലീപിന് ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടിയത്. റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷകളിലെല്ലാം തനിക്കെതിരേയുള്ള കേസ് ചിലരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു ദിലീപ് ആരോപിച്ചിരുന്നത്. എഡിജിപി സന്ധ്യയ്‌ക്കെതിരേ ദിലീപ് നേരത്തെയും ആക്ഷേപം ഉന്നയിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസ് ദിലീപിനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ദിലീപ് സിബിഐ അന്വേഷണത്തിനായി രംഗത്തു വന്നിരിക്കുന്നത്.

Next Story

Related Stories