TopTop
Begin typing your search above and press return to search.

ദുബായില്‍ പോകാന്‍ അനുവദിക്കണമെന്ന് ദിലീപ്

ദുബായില്‍ പോകാന്‍ അനുവദിക്കണമെന്ന് ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചു. ദുബായില്‍ പോകണമെന്നും അതിനായി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള പാസ്‌പോര്‍ട്ട് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.

ദിലീപിന്റെ ഉടമസ്ഥതയിലുള്ള 'ദേ പുട്ട്' റസ്റ്റോറന്റിന്റെ ഉദ്ഘാടനത്തിനായാണ് ദുബായില്‍ പോകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നതിന് മുമ്പ് തീരുമാനിച്ചതാണ് ഈ പരിപാടിയെന്നും ദിലീപ് കോടതിയില്‍ അറിയിച്ചു. കേസില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം പോലീസ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ ചികിത്സയിലായിരുന്നുവെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്തത്.

എസ്പി സുദര്‍ശന്റെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂര്‍ നീണ്ടു. നടി ആക്രമിക്കപ്പെട്ട ദിവസം താന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നായിരുന്നു ഇയാളുടെ മൊഴി. ഇത് തെളിയിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. എന്നാല്‍ ഈ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും അഡ്മിറ്റായില്ലെന്നും വീട്ടില്‍ തന്നെയുണ്ടായിരുന്നെന്നും പോലീസ് കണ്ടെത്തി. അതുകൊണ്ട് തന്നെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം കടുത്ത പനിയായതിനാലാണ് ദിലീപ് അഡ്മിറ്റായതെന്ന് ഡോക്ടര്‍ മൊഴി നല്‍കി.

Next Story

Related Stories